സ്ഥാനാര്‍ത്ഥിക്ക്‌ കെട്ടിവെക്കാനുള്ള തുക തൊഴിലാളികള്‍ക്ക്‌ നല്‍കി

stu, parappanangadiപരപ്പനങ്ങാടി: പരപ്പനങ്ങാടി മുനിസിപ്പാലിറ്റിയിലെ 32ാം ഡിവിഷനില്‍ നിന്ന്‌ മത്സരിക്കുന്ന യുഡിഎഫ്‌ സ്ഥാനാര്‍ത്ഥി മുഹമ്മദ്‌ നയീമിന്‌ കെട്ടിവെക്കാനുള്ള തുക ഓട്ടോറിക്ഷ തൊഴിലാളി യുണിയന്‍ പിരിച്ചുനല്‍കി.

ഓട്ടോറിക്ഷാ സ്‌റ്റാന്‍ഡില്‍ വച്ച്‌ നടന്ന ചടങ്ങില്‍ യുണിയന്‍ പ്രസിഡന്റ്‌ അലി തുക നയീമിന്‌ കൈമാറി. എസ്‌ടിയു സംസ്ഥാനസക്രട്ടറി ഉമ്മര്‍ ഒട്ടുമ്മല്‍ അലി തെക്കേപ്പാട്ട്‌, കടവത്ത്‌ സൈതലവി എന്നിവര്‍ സംസാരിച്ചു.