ആശുപത്രിയിലെ സംഘര്‍ഷം: നിയമനടപടികള്‍ സ്വീകരിക്കുമെന്ന്‌ മാനേജ്‌മെന്റ്‌

hospital 12പരപ്പനങ്ങാടി :കഴിഞ്ഞ ദിവസം പരപ്പനങ്ങാടിയിലെ സ്വകാര്യ ആശുപത്രിയില്‍ ഉണ്ടായചു അനിഷ്ട സംഭവങ്ങളുടെ പേരില്‍ നിയമനടപടി സ്വീകരിക്കുമെന്ന്‌ പരപ്പനങ്ങാടിയിലെ നഹാസ്‌ ആശുപത്രി അധികൃതര്‍. ഗര്‍ഭസ്ഥ ശിശു മെഡിക്കല്‍ കോളേജില്‍ വച്ച മരിച്ച സംഭവത്തില്‍ നേരത്തെ ചികത്സ നടത്തിയിരുന്ന ഈ ആശുപത്രിയില്‍ പ്രതിഷേധവുമായെത്തിയ ബന്ധുക്കള്‍ക്കെതിരെയാണ്‌ നിയമനടപടി സ്വീകരിക്കുകയെന്ന്‌ പരപ്പനങ്ങാടിയില്‍ വിളിച്ച്‌ ചേര്‍ത്ത്‌ വാര്‍ത്താസമ്മേളനത്തില്‍ ആശുപത്രി അധികൃതര്‍ വ്യക്തമാക്കിയത്‌.

ഗര്‍ഭസ്ഥ ശിശു മരിച്ച യുവതിയുടെ ബന്ധുക്കള്‍ നഹാസ്‌  ആശുപത്രിയിലേക്ക്‌ ഇരച്ചുകയറുകയും ജീവനക്കാരെ ഭീഷണിപ്പെടുത്തുകയും സത്രീകളെ പരിശോധിക്കുന്ന മുറിയിലേക്ക്‌ പാഞ്ഞുകയറുയും കേട്ടാലറക്കുന്ന തെറവിളി നടത്തിയെന്നും ആശുപത്രി അധികൃതര്‍ പറഞ്ഞു..ചില രോഗികള്‍ മോഹലസ്യപ്പെട്ടുവീഴുന്ന അവസ്ഥവരെയുണ്ടായെന്ന്‌ ഇവര്‍ വാര്‍ത്താസമ്മേളതനത്തില്‍ വ്യക്തമാക്കി. സംഘര്‍ഷം ഒരു മണിക്കുറോളം നീണ്ടു നിന്നെന്നും ഒടുവില്‍ പോലീസെത്തിയാണ്‌ സമാധാനന്തരീക്ഷം ഉണ്ടാക്കിയതെന്നും ഇവര്‍ പറഞ്ഞു.

മാര്‍ച്ച്‌ 18ന്‌ പുലര്‍ച്ചെ ആനങ്ങാടി സ്വദേശിനി സുഹറയെന്ന യുവതിയെ പ്രസവത്തിനായി ഈ ആശുപത്രിയില്‍ അഡിമിറ്റ്‌ ചെയ്‌തിരുന്നത്‌.രോഗിയെ പിന്നീട്‌ മെഡിക്കല്‍ കോളേജ്‌ ആശുപത്രിയിലേക്ക്‌ റഫര്‍ ചെയ്‌തിരുന്നു.
കഴിഞ്ഞ മാര്‍ച്ച്‌ 23ാംതിയ്യതിയാണ്‌ ആശുപത്രിക്ക്‌ മുന്നില്‍ സംഘര്‍ഷമുണ്ടായത്‌. വാര്‍ത്താസമ്മേളനത്തില്‍ നഹാസ്‌  ആശുപത്രി എംഡി ഡോ അബ്ദുല്‍ മുനീര്‍, ആശുപത്രി കമ്മറ്റി മാനേജര്‍  ഇപി മുഹമ്മദലി, ജനറല്‍ മനേജര്‍ അഹമ്മദലി എന്നവര്‍ പങ്കെടുത്തു