പരപ്പനങ്ങാടിയില്‍ എക്‌സൈസ്‌ സംഘത്തെ കണ്ടു മദ്യപ്പെട്ടി ഉപേക്ഷിച്ച്‌ യുവാവ്‌ രക്ഷപ്പെട്ടു

Untitled-1 copyപരപ്പനങ്ങാടി:അനധിക്രതമായി ട്രെയിന്‍ മാര്‍ഗം കടത്തുകയായിരുന്ന മദ്യം എക്സൈസ് അധികൃതരെ കണ്ടു ഉപേക്ഷിച്ചു യുവാവ് രക്ഷപെട്ടു. ഇന്നലെ രാത്രി എട്ടരയോടെ പരപ്പനങ്ങാടി റെയില്‍വെ സ്റ്റേഷന്‍പരസരത്താണ് സംഭവം. പരപ്പനങ്ങാടിയില്‍നിര്‍ ത്താന്‍ട്രെയിന്‍ വേഗത കുറച്ചപോള്‍ ചാടിയിറങ്ങിയ യുവാവ് എക്സൈസ് സംഘത്തെ കണ്ടു മുപ്പത്തിമ്മൂന്നു വിദേശമദ്യകുപ്പികളടങ്ങുന്ന പെട്ടി ഉപേക്ഷിച്ചു രകഷപ്പെടുകയായിരുന്നു.

ന്യൂഇയര്‍ ആഘോഷിക്കാന്‍മാഹിയില്‍നിന്ന് വിദേശമദ്യം ട്രെയിന്‍ മാര്‍ഗം കടത്തുന്ന സംഘം സജീവമാണെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍  പോലീസും എക്സൈസും ട്രെയിനിലും റെയില്‍വേ സ്റ്റെഷനുകളും പരിശോധിച്ചുവരികയാണ്. അന്യസംസ്ഥാനക്കാരാണ് അധികവും മദ്യകടത്ത്നടത്തുന്നതെന്നാണ് ഏക്സൈസ്‌ അധികൃതര്‍ പറയുന്നത് .ഇവരുടെ താമസസ്ഥലവും ജോലി സ്ഥലവും പരിശോധന നടത്തുന്നുണ്ട്.

 ബാറുകളും ബീവറേജ്ഔട്ട്ലെറ്റുകളും പൂട്ടിയതോടെയാണ്  മാഹിയില്‍നിന്നുള്ള വിദേശ മദ്യക്കടത്തു വര്‍ദ്ധിച്ചത്.ഏക്സൈസ്‌ ഇന്‍സ്പെക്ടര്‍ എം.കൃഷ്ണകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തുന്നത്.