പരപ്പനങ്ങാടി ടോള്‍ ബൂത്ത്കരാറുകാന്റെ വാഹനം അജ്ഞാതര്‍ തകര്‍ത്തു

tollcarടോള്‍ പിരിവ് താത്കാലികമായി നിര്‍ത്തി.

പരപ്പനങ്ങാടി: പരപ്പനങ്ങാടി അവുക്കാദര്‍ക്കുട്ടി നഹ മേല്‍പ്പാലത്തിന് ടോള്‍ പിരിവ് നടത്തുന്ന കരാറുകാരന്റെ വാഹനം അജ്ഞാതര്‍ തകര്‍ത്തു. ഇന്ന് ഉച്ചയ്ക്ക് 2 മണിയോടെയാണ് ടോള്‍ബൂത്തിന് സമീപം നിര്‍ത്തിയിട്ടിരുന്ന കറുത്ത ഇന്നോവ കാറിന്റെ മുന്‍ ഭാഗത്തെ ചില്ലുകള്‍ അജ്ഞാതര്‍ തകര്‍ത്തനിലയില്‍ കണ്ടത്. ഇതെ തുടര്‍ന്ന് മൂന്ന് മണിക്കുശേഷം മേല്‍പ്പാലത്തിന്റെ ടോള്‍ പിരിവ് നിര്‍ത്തിയിര്‍ക്കുകയാണ്.

കനത്ത പോലീസ് കാവലിലാണ് ഇവിടെ ടോള്‍ പിരിവ് നടത്തിക്കൊണ്ടിരിക്കുന്നത്. ഇതിനിടെ അജ്ഞാതര്‍ ടോള്‍ കരാറുകാരന്റെ വാഹനം തകര്‍ത്തത് ഏറെ ചര്‍ച്ചയായിരിക്കയാണ്.

ഡിസംബര്‍ 19 നാണ് ഇവിടെ ടോള്‍ പിരിവ് പുനരാരംഭിച്ചത്.