പരപ്പനങ്ങാടിയില്‍ കടലാക്രമണം രൂക്ഷം;മന്ത്രി അബ്ദുറബ്ബ്‌ കടലോരം സന്ദര്‍ശിച്ചു.

PK ABDURABB VISIT BEACH  02 copyപരപ്പനങ്ങാടി: കരകവിഴുങ്ങുന്ന കടലലകള്‍ക്ക്‌ മുമ്പില്‍ അനിശ്ചിതത്വത്തിലായ കടലിന്റെ മക്കളെ ആശ്വസിപ്പിക്കാന്‍ മന്ത്രി അബ്ദുറബ്ബ്‌ തീരം സന്ദര്‍ശിച്ചു.

നേരത്തെ പദ്ധതിയും ഫണ്ടും വകയിരുത്തപ്പെട്ട്‌ സാങ്കേതിക കുരുക്കില്‍ അകപ്പെട്ട പ്രദേശത്തെ കടല്‍ഭിത്തി നിര്‍മാണം അടിയന്തിരമായി ആരംഭിക്കുമെന്ന്‌ മന്ത്രി ഉറപ്പു നല്‍കി.

മത്സ്യതൊഴിലാളി ക്ഷേമനിധി ബോര്‍ഡ്‌ ചെയര്‍മാന്‍ ഉമ്മര്‍ ഒട്ടുമ്മല്‍, ഗ്രാമപഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റ്‌ പി കെ മുഹമ്മദ്‌ ജമാല്‍, മറ്റ്‌ രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍, തീരദേശത്തെ കാരണവന്‍മാര്‍ തുടങ്ങിയവര്‍ മന്ത്രിയെ അനുഗമിച്ചു.