വവ്വാല്‍ ഭീതിയില്‍പരപ്പനങ്ങാടി; ആയിരകണക്കിന് വവ്വാലുകളുടെ സ്വൈര്യവിഹാര കേന്ദ്രം പൂരപ്പുഴപാലത്തിന്‍റെ ഗര്‍ഡറിനിടയില്‍

പരപ്പനങ്ങാടി:നിപ്പ വൈറസ് പടര്‍ന്നത് മൂലം പത്തോളം പേര്‍മരിക്കാനിടയായ സംഭവ൦ കേരളത്തെ ഭീതിയിലാക്കിയത്തിനു പിന്നാലെ പരപ്പനങ്ങാടിയിലെ പൂരപ്പുഴ പാലത്തിന്‍റെ ഗര്‍ഡറില്‍ ആയിരക്കണക്കിന് വവ്വാലുകളുടെ സാന്നിദ്ധ്യം പ്രദേശത്തെ ആശങ്കയിലാഴ്ത്തി.വവ്വാലുകളില്‍ നിന്നാണ് വൈറസ് പടര്‍ന്നതെന്നും മൂന്നുപേര്‍ മരിച്ച കോഴിക്കോട് ചങ്ങോരത്തു വവ്വാലുകളെ കണ്ടെത്തിയ വാര്‍ത്തയുമാണ് നാട്ടുകാരെ ഭീതിയിലാക്കിയത്.

മലപ്പുറം ജില്ലയില്‍ ചട്ടിപ്പറമ്പ്,മൂന്നിയൂര്‍,തെന്നല പ്രദേശത്തെ മൂന്നുപേരുടെ മരണ കാരണം നിപ്പ വയറസ് മൂലമാണന്ന നിരീക്ഷണവും മൂന്നിയൂരും തെന്നലയും പരപ്പനങ്ങാടിയുടെ പരിസരമാണെന്നതും സംഭവത്തിന്റെ ഗൗരരവം വര്‍ദ്ധിപ്പിക്കുന്നു.

പൂരപ്പുഴയിലെ ഉള്‍നാടന്‍ മത്സ്യതൊഴിലാളി കളായ ചുക്കാന്‍ ലത്തീഫ്,പി.കെ.ഖാലിദ്,കെ.കാസ്മി ,എസ്.ഹംസ,കെ.അഷ്‌റഫ്‌എന്നിവരാണ് പാലത്തിന്‍റെ ഗര്‍ഡ റുകള്‍ക്കിടയില്‍ വവ്വാലുകളെ കണ്ടെത്തിയത്.വിനാശകാരികളായ ഇവയെ നശിപ്പിക്കുവാനാവശ്യമായ നടപടി സ്വീകരിക്കണ മെന്നാണ് നാട്ടുകാരുടെ ആവശ്യം.കോഴിക്കോട് മലപ്പുറം ജില്ലയില്‍ പടര്‍ന്നുപിടിച്ച നിപ്പോ വൈറസ്പനി പ്രതിരോധിക്കാന്‍ ജില്ലാഭരണകൂടവും ആരോഗ്യ വകുപ്പും നടത്തുന്ന പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് പരപ്പനങ്ങാടിയിലെ വവ്വാലുകളെ ഉന്മൂലനം ചെയ്യാന്‍ പ്രഥമ പരിഗണന നല്‍കണ മെന്നാണ് നാട്ടുകാരുടെ ആവശ്യം.

നിപ്പ വൈറസ് ബാധിച്ചാണ് സമീപ പഞ്ചായത്തുകളില്‍ രണ്ടുപേര്‍ മരിക്കാനിടയായതെന്ന ആരോഗ്യവകുപ്പിന്‍റെ നിഗമനം ശരിയെങ്കില്‍ പ്രശ്നം ഗൗരരവത്തിലെടുക്കണ മെന്നും ജനങ്ങളുടെ ഭീതിയകറ്റാന്‍ അടിയന്തിര നടപടി വേണമെന്നും പൊതുപ്രവര്‍ത്തകരും ആവശ്യപ്പെട്ടു.

 

Related Articles