നിപ വൈറസ് എന്ന് സംശയം കോഴിക്കോട് ഒരാള്‍ കൂടി മരിച്ചു

കോഴിക്കോട്: നിപാ വൈറസ് ബാധയെന്ന് സംശയം ഒരാള്‍ കൂടി കോഴിക്കോട് മരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരുന്ന രാജനാണ് മരിച്ചത്. നിപ വൈറസ് രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ചതിനെ തുര്‍ടന്ന് രാജന്റെ രക്ത സാമ്പിളുകള്‍ പരിശോധനയ്ക്കായി അയച്ചിരുന്നു. എന്നാല്‍ ഇതിന്റെ ഫലം അറിയുന്നതിന് മുന്നെ ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്.

ഇതോടെ നിപ വൈറസ് രോഗ ലക്ഷണങ്ങളോടെ മരിച്ചവരുടെ എണ്ണം 11 ആയി. മരിച്ചവരില്‍ നാലുപേരുടെ മരണം മാത്രമണ് വൈറസ് ബാധമൂലമെന്ന് സ്ഥിരീകരിച്ചിരിക്കുന്നത്.

നിപാ വൈറസ് ആശങ്ക പരത്തുന്നതിനിടെ ഇന്ന് കാര്യങ്ങള്‍ വിലയിരുത്താന്‍ മറ്റൊരു കേന്ദ്ര മെഡിക്കല്‍ സംഘം ഇന്ന് കോഴിക്കോടെത്തും.

Share news
error: Content is protected !!
Scroll to Top