ചെട്ടിപ്പടിയില്‍ ബൈക്കും ഓട്ടോയും സൈക്കിളും കൂട്ടിയിടിച്ച്‌ 2 പേര്‍ക്ക്‌ പരിക്ക്‌

പരപ്പനങ്ങാടി: ചെട്ടിപ്പടി പ്രശാന്തി മില്ലിന്‌ സമീപം ബൈക്കും ഓട്ടോയും സെക്കിളും കൂട്ടിയിടിച്ച്‌ രണ്ട്‌ പേര്‍ക്ക്‌ പരിക്കേറ്റു. വള്ളിക്കുന്ന്‌ സ്വദേശി പരപ്പനങ്ങാടി ടെലഫോണ്‍ എക്‌സചേഞ്ചിലെ ഉദ്യോഗസ്ഥനായ ബാബു രാജ്‌ (48), ചെട്ടിപ്പടി കൂട്ടക്കടവത്ത്‌ ബീരാന്‍ കോയ(45) എന്നിവര്‍ക്കാണ്‌ പരിക്കേറ്റത്‌. ഗുരുതരമയി പരിക്കേറ്റ ബാബുരാജിനെ കോഴിക്കോട്‌ മെഡിക്കല്‍കോളേജ്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്‌. ഇന്ന്‌ വൈകീട്ട്‌ നാലുമണിയോടെയാണ്‌ അപകടം സംഭവിച്ചത്‌.