ഫസീലയ്‌ക്ക്‌ വൃക്കനല്‍കാന്‍ പിതാവ്‌ തയ്യാറാണ്‌; ശസ്‌ത്രക്രിയക്ക്‌ സമുനസുകള്‍ കനിയണം

IMG_20150525_192157പരപ്പനങ്ങാടി: ഏക മകളുടെ ജീവന്‍ രക്ഷിക്കാന്‍ പിതാവ്‌ കിഡ്‌നി നല്‍കാന്‍ സന്നദ്ധനായിട്ടും പണമില്ലാത്ത കാരണം വൃക്ക മാറ്റി വെക്കല്‍ ശസ്‌ത്രക്രിയ മുടങ്ങുന്നു. അരിയല്ലൂര്‍ തോട്ടത്തിലകത്ത്‌ അശ്‌റഫിന്റെ മകള്‍ ഫസീല(19)യാണ്‌ ദുരിതത്തിലായിരിക്കുന്നത്‌. നിത്യവൃത്തിക്കുതന്നെ വകയില്ലാതെ പ്രയാസപ്പെടുന്ന അഷറഫിന്‌ ഗ്രാമപഞ്ചായത്ത്‌ നല്‍കിയ നാല്‌ സെന്റ്‌ ഭൂമിയും ചെറിയ കുടിലുമാണുള്ളത്‌. ആഴ്‌ചയില്‍ നാലുതവണ ഫസീല ഡയാലിസിസിന്‌ വിധേയയാകണം. കൂടാതെ മരുന്നിനും വന്‍ തുക വേണം. ഇതുന്നെ സുമനസുകളുടെ സാഹായം കൊണ്ടാണ്‌ കഴിഞ്ഞുപോകുന്നത്‌. ആറുമാസത്തിനകം വൃക്ക മാറ്റിവെക്കണമെന്നാണ്‌ ഡോക്ടര്‍മാരുടെ നിര്‍ദേശം.

ആണും പെണ്ണുമായി അഷറിഫിനുള്ള ഏക മകള്‍ക്ക്‌ സ്വന്തം വൃക്ക പകുത്തുകൊടുക്കാന്‍ തയ്യാറായിട്ടും ഇവരുടെയും ശസ്‌ത്രക്രിയക്കാവശ്യമായ തുക കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ഫസീലയുടെ കുടുംബത്തിന്റെ ദയനീയാവസ്ഥ കണ്ടറിഞ്ഞ്‌ നാട്ടൂകാര്‍ സഹായകമ്മിറ്റി രൂപീകരിച്ച്‌ പ്രവര്‍ത്തിച്ചുവരികയാണ്‌. വള്ളിക്കുന്ന്‌ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റും വൈസ്‌ പ്രസിഡന്റും രക്ഷാധികാരികളായ കമ്മിറ്റി ചെയര്‍മാന്‍ മൂച്ചിക്കല്‍ കാരിക്കുട്ടിയും പി വിനീഷ്‌ കണ്‍വീനറുമാണ്‌. വള്ളിക്കുന്ന്‌ കോര്‍പ്പറേഷന്‍ ബാങ്കില്‍ 150400101004893 നമ്പര്‍ അക്കൗണ്ടും ആരംഭിച്ചതായി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

വാര്‍ത്താസമ്മേളനത്തില്‍ ഖാലിദ്‌ അരിയല്ലൂര്‍, എം.കാരിക്കുട്ടി, എം കേശവന്‍, പി.വിനീഷ്‌ എന്നിവര്‍ പങ്കെടുത്തു.