Section

malabari-logo-mobile

സിബിഎസ്‌ഇ പ്ലസ്‌ടു റിസള്‍ട്ട്‌;ഖത്തര്‍ ഇന്ത്യന്‍ സ്‌കൂളുകള്‍ക്ക്‌ നൂറുശതമാനം വിജയം

HIGHLIGHTS : സി ബി എസ് ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയില്‍ ഖത്തറിലെ ഇന്ത്യന്‍ സ്‌കൂളുകള്‍ക്ക് മികച്ച നേട്ടം. ഇന്ത്യന്‍ സ്‌കൂളുകള്‍ 100 ശതമാനം വിജയമാണ് കരസ്ഥമാക്കിയ...

Resultസി ബി എസ് ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയില്‍ ഖത്തറിലെ ഇന്ത്യന്‍ സ്‌കൂളുകള്‍ക്ക് മികച്ച നേട്ടം. ഇന്ത്യന്‍ സ്‌കൂളുകള്‍ 100 ശതമാനം വിജയമാണ് കരസ്ഥമാക്കിയത്. എം ഇ എസ് ഇന്ത്യന്‍ സ്‌കൂള്‍, ഐഡിയല്‍ ഇന്ത്യന്‍ സ്‌കൂള്‍, ബിര്‍ള പബ്ലിക് സ്‌കൂള്‍, ശാന്തിനികേതന്‍ ഇന്ത്യന്‍ സ്‌കൂള്‍ തുടങ്ങിയവയില്‍ മികച്ച വിജയം കരസ്ഥമാക്കിയാണ് വിദ്യാര്‍ഥികള്‍ പന്ത്രണ്ടാം ക്ലാസ് വിജയിച്ചത്.

വ്യത്യസ്ത വിഷയങ്ങളില്‍ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാര്‍ഥികളുടെ പേരും വിജയ ശതമാനവും.

sameeksha-malabarinews

എം ഇ എസ് ഇന്ത്യന്‍ സ്‌കൂളില്‍ മൊത്തം 533 വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതിയതില്‍ 265 ആണ്‍കുട്ടികളും 268 പെണ്‍കുട്ടികളും വിജയിച്ചു. 11 വിദ്യാര്‍ഥികള്‍ എല്ലാ വിഷയത്തിലും എ പ്ലസ് നേടി. എം ഇ എസിന്റെ 32-ാമത് ബാച്ചാണ് ഈ വര്‍ഷം പരീക്ഷയെഴുതിയത്.

സയന്‍സ് സ്ട്രീമില്‍  479 മാര്‍ക്ക് (95.8) നേടിയ അഞ്ജലി വേണുഗോപാലാണ് സ്‌കൂളില്‍ ഒന്നാമത്. 478 മാര്‍ക്കുമായി (95.6) അബ്ദുല്‍ അസീസ് വഖാര്‍ അഹമ്മദും നിഹാര മന്‍മഥനും രണ്ടാമെത്തി. 477 മാര്‍ക്കുമായി എമാദ് ഖലീല്‍ താഖൂര്‍ മൂന്നാമതുമെത്തി. കൊമേഴ്‌സ് സ്ട്രീമില്‍ ജുമാന അബ്ദുല്‍ സമദ് 470 മാര്‍ക്കുമായി സ്‌കൂളില്‍ ഒന്നാമതെത്തി. 468 മാര്‍ക്കുമായി ആന്റണി ബാബു രണ്ടാമതും 467 മാര്‍ക്കുമായി മൗര്യ ശ്രീലത സുബ്ബി മൂന്നാമതുമെത്തി. ഇവര്‍ക്കു പുറമെ റോഹന്‍ വിശ്വനാഥന്‍, ഐഷ ജലീല്‍, കമല കണ്ണന്‍ ടി, ശക്കീല്‍ മുഹമ്മദ്, ജെയ്‌റസ് റെന്‍ജി മംഗലത്ത് എന്നിവര്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടി.

ഐഡിയല്‍ ഇന്ത്യന്‍ സ്‌കൂളില്‍ നിന്ന് 225 വിദ്യാര്‍ഥികളാണ് പരീക്ഷയെഴുതിയത്. ഇതില്‍ 75 ശതമാനം പേര്‍ക്ക് ഡിസ്റ്റിംഗ്ഷന്‍ നേടാനായി. ഐഡിയല്‍ ഇന്ത്യന്‍ സ്‌കൂളില്‍ സയന്‍സ് സ്ട്രീമില്‍ ഒന്നാം സ്ഥാനം നവല്‍ ടി അല്ലന്‍ (93 ശതമാനം), രണ്ടാം സ്ഥാനം സാറാ ഖാന്‍ (92.8), മൂന്നാം സ്ഥാനം മേഘാ ജോസ് (92.2) എന്നിവര്‍ കരസ്ഥമാക്കി. കൊമേഴ്‌സ് സ്ട്രീമില്‍ ദോന്‍കദാ നിഹാരിക പട്‌നായിക് (93), സന ഷന്‍വാസ് (92.4), മാത്യു വര്‍ഗീസ് (92.2) എന്നിവര്‍ക്കാണ് ആദ്യ മൂന്ന് സ്ഥാനങ്ങള്‍.

സാറ ഖാന്‍, സിമോണ്‍ ആല്‍വരസ്, നന്ദിദാ എസ് പിള്ളൈ, അര്‍ച്ചന വംശി, ഡാനിഷ് എന്‍ മേനോന്‍ (ഇംഗ്ലീഷ്- 88%), സാറ ഖാന്‍, മേഘാ ജോസ്, അനില്‍കുമാര്‍ ആഗ്നെ, ജോഹന്‍ എന്‍ ജോഗ്ലന്‍കര്‍, മസൂമ സഹറ, ശൈമ സബ്രീന്‍, തനീഷ മസ്‌കരന്‍ഹാസ് (ഫിസിക്‌സ്- 95) ആസിം ഷാ റഹ്്മാന്‍ (കെമിസ്ട്രി-98) നവല്‍ ടി അല്ലാന്‍, സിമോണ്‍ ആല്‍വര്‍സ് (ബയോളജി-98), സാറഖാന്‍, മേഘജോസ്, ശുഭം ശങ്കര്‍, സഈദ് പി സാലിഹ് (മാത്തമാറ്റിക്‌സ്-95), നിഹാരിക, സനാ ഷഹ്നാസ്, ജ്യൂഡില്‍ എലിസബത്ത്, അനിരുദ്ധ, നിദ നഈം, ശെയ്ഖ ഖദീജ, ലുബൈബ ലുഖ്മാന്‍, ഫാത്തിമ മെഹ്ജബിന്‍, മറിയം ഇര്‍ഷാദ് ഖാന്‍, നിഹാര്‍ ശാക്കില്‍, (ഇക്കണോമിക്‌സ്-95), സന അബ്ദുല്ലൈസ്, സാനിതാ അബൂബക്കര്‍ (എന്‍ജിനിയറിങ് ഗ്രാഫിക്‌സ്-100), നിഹാരിക പട്‌നായക് (എക്കൗണ്ടന്‍സി-95), നവല്‍ ടി അലന്‍, ജ്യൂഡി എലിസബത്ത്, സാബിതാ ശശി, ഡൈലന്‍ ഡിസൂസ (ഇന്‍ഫര്‍മാറ്റിക്‌സ് പ്രാക്ടീസസ്-99), സന ഷാനവാസ്, മാത്യൂ വര്‍ഗീസ് (ബിസിനസ് സ്റ്റഡീസ്-95), നഫ്‌ല ഇബ്രാഹിം, നജ്‌ലാ അബ്ദുല്‍ ഖാദര്‍ (ഹോം സയന്‍സ്-95).

ബിര്‍ള പബ്ലിക് സ്‌കൂളില്‍ സ്‌കൂളില്‍ 147 വിദ്യാര്‍ഥികളാണ് പന്ത്രണ്ടാം ക്ലാസ് പരീക്ഷയെഴുതിയത്. ഇതില്‍ 73 വിദ്യാര്‍ഥികള്‍ 90 ശമതാനം മാര്‍ക്ക് കരസ്ഥമാക്കി. 95.55 ശതമാനം വിദ്യാര്‍ഥികള്‍ 75 ശതമാനത്തില്‍ കൂടുതല്‍ മാര്‍ക്ക് നേടിയിട്ടുണ്ട്. മൊത്തം വിദ്യാര്‍ഥികള്‍ 60 ശതമാനം മാര്‍ക്ക് കരസ്ഥമാക്കിയിട്ടുണ്ട്. സയന്‍സ് സ്ട്രീമില്‍ ഒന്നാം സ്ഥാനം കിറുബാകരന്‍ തിരുമുരുഖന്‍ (96.8) നേടി. രണ്ടും മൂന്നൂം സ്ഥാനം യഥാക്രമം ഐശ്വര്യ സുനില്‍ (92.6), കോവില്‍ ആര്യ (96), നാരായണി ശ്രീദേവി അനന്തകൃഷ്ണന്‍ (96) കരസ്ഥമാക്കി.  കൊമേഴ്‌സ് സ്ട്രീമില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനം യഥാക്രമം ജയശ്രീ ഗോപാലകൃഷ്ണന്‍ (96), കെവിന്‍ ജോസ് (95), നിധി ശര്‍മ (95) നേടി.

ശാന്തിനികേതന്‍ ഇന്ത്യന്‍ സ്‌കൂളില്‍ സുല്‍ത്താന്‍ അബ്ദുല്‍സലാം, നിനാ സാലിം, ഫര്‍സാന തുടങ്ങിയവര്‍ സയന്‍സ് സ്ട്രീമില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനം കരസ്ഥമാക്കി. മുഹമ്മദ് ശുഹൈ നജീബ്, സംറാ സാഹിര്‍ , ഫാത്തിമ മുഹമ്മദലി (കൊമേഴ്‌സ് സ്ട്രീമില്‍) യഥാക്രമം ഒന്നും രണ്ടും സ്ഥാനം നേടി. വിവിധ വിഷയങ്ങളില്‍ ഉന്നത വിജയം നേടിയവര്‍: നിനാ സാലിം (ഇംഗ്ലീഷ്, കെമിസ്ട്രി, ബയോളജി), സുല്‍ത്താന്‍ അബ്ദുല്‍ അസ്‌ലം (മാത്ത്‌സ്, കെമിസ്ട്രി), ഫാത്തിമ മുഹമ്മദലി (ഇക്കണോമിക്‌സ്, ഹോം സയന്‍സ്), ഫര്‍സാന (കെമിസ്ട്രി ആന്റ് എന്‍ജിനിയറിങ് ഗ്രാഫിക്‌സ്), മര്‍വ സലാഹ്  (ഫിസിക്‌സ്), മുഹമ്മദലി ശുഹൈം നജീബ് (അക്കൗണ്ടന്‍സി, ഇക്കണോമിക്‌സ്), ദീപ്തി ശാഹി (കംപ്യൂട്ടര്‍ സയന്‍സ്), ശെര്‍ലി ശിബു ( ഇന്‍ഫോര്‍മാറ്റിക്‌സ് പ്രാക്ടിസസ്), ഫാത്തിമ മുഹമ്മദലി (ബിസിനസ് സ്റ്റഡീസ്), മുഹമ്മദ് ജാസിം(ബിസിനസ് സ്റ്റഡീസ്), നിഖാത് നിസാമുല്‍ ഹഖ് സയ്യിദ് (ബിസിനസ് സ്റ്റഡീസ്) തുടങ്ങിയവര്‍ വ്യത്യസ്ത വിഷയങ്ങളില്‍ ഉന്നത മാര്‍ക്ക് കരസ്ഥമാക്കി.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!