മലേഷ്യന്‍ വിസ തട്ടിപ്പ്‌;പരപ്പനങ്ങാടി സ്വദേശി കസ്റ്റഡിയിലെന്ന്‌ സൂചന

Untitled-1 copyപരപ്പനങ്ങാടി :മലേഷ്യയിലേക്ക്‌ ജോലി വാഗ്ദ്ധാനം ചെയ്ത് പണം തട്ടിയെന്നാരോപിച്ച് ഇരകൾ പോലീസിൽ പരാതി നൽകി. പരപ്പനങ്ങാടി സ്വദേശി പുത്തരിക്കൽ കോടതി റോഡിൽ താമസിക്കുന്ന സൈതലവി(47)ക്കെതിരയാണ് പരാതി.  മലേഷ്യയിലെ ചോക്ലേറ്റ് കമ്പനിയിലേക്ക് ജോലിക്കായ് ആളുകളെ വേണമെന്നും . ഇതിനായി വിസ ഉണ്ടന്നും വിശ്വാസിപ്പിച്ചാണ് നിരവധി പേരിൽ നിന്നും ഇയാൾ പണം വാങ്ങിയത്. മലേഷ്യയിലേക്ക് പുറപ്പെടുന്നതിന് ദിവസവും കുറിച്ച് നൽകി. എന്നാൽ പറഞ്ഞദിവസങ്ങളിൽ പോവാൻ സാധിക്കാത്തതിനെ തുടർന്ന് തട്ടിപ്പിനരയായവർ അന്വേഷിച്ചപ്പോള്‍ ഇയാൾ മുങ്ങിയതായി കണ്ടത്തി. പലരുടേയും പാസ്പോർട്ട് ഇയാൾക്ക് നൽകിയിരുന്നു. നിരവധി പേരാണ് തട്ടിപ്പിനിരയായിട്ടുള്ളത് ഇതിനെ തുടർന്ന് വഞ്ചിതരായവർ പരപ്പനങ്ങാടി പോലീസിൽ പരാതി നൽകി. വിസ തട്ടിപ്പിനു പിറകില്‍ വന്‍ സംഘം ഉണ്ടെന്നാണ്‌ സൂചന. സംഭവത്തില്‍ പോലീസ്‌ അന്വേഷണം ആരംഭിച്ചതായാണ്‌ സൂചന.