പരപ്പനങ്ങാടിയില്‍ തെരുവുനായയുടെ കടിയേറ്റ്‌ 3 പേര്‍ മെഡിക്കല്‍കോളേജില്‍

Untitled-1 copyപരപ്പനങ്ങാടി: തെരുവു നയായുടെ കടിയേറ്റ മൂന്ന്‌ പേരെ കോഴിക്കോട്‌ മെഡിക്കല്‍ കോളേജ്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പണ്ടങ്കാവില്‍ മുഫീത(15), നറുങ്ങില്‍ സെയ്‌തലവി(50), നെച്ചിക്കാട്ട്‌ റയ്യാനത്ത്‌(30) എന്നിവര്‍ക്കാണ്‌ കടിയേറ്റത്‌. ഗുരുതരമായി പരിക്കേറ്റ ഇവരെ ഉടന്‍ തന്നെ സമീപത്തെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മെഡിക്കല്‍കോളേജ്‌ ആശുപത്രിയിലേക്ക്‌ കൊണ്ടുപോകാന്‍ നിര്‍ദേശിക്കുകയായിരുന്നു. അറ്റത്തങ്ങാടിയില്‍ ഇന്ന്‌ രാവിലെ 8.30 മണിയോടെയാണ്‌ വീട്ടുമുറ്റത്ത്‌ നില്‍ക്കുകായിരുന്ന ഇവരെ തെരുവുനായ കടിച്ചത്‌. ഇവിടെ വളര്‍ത്തു മൃഗങ്ങള്‍ക്കും നായയുടെ കടിയേറ്റിട്ടുണ്ട്‌.

പ്രദേശത്ത്‌ തെരുവുനായ ശല്യം രുക്ഷമായിരിക്കുകയാണെന്ന്‌ നാട്ടുകാര്‍ പറഞ്ഞു.