Section

malabari-logo-mobile

വെള്ളാപ്പള്ളിയുടെ പാര്‍ട്ടിക്ക്‌ കൂപ്പുകൈ ചിഹനം കിട്ടിയില്ല

HIGHLIGHTS : തിരുവനന്തപുരം: വെള്ളാപ്പള്ളി നടേശന്റെ ഭാരത്‌ ധര്‍മ ജനസേനാ പാര്‍ട്ടിക്ക്‌ കൂപ്പുകൈ ചിഹ്നമായി കിട്ടിയില്ല. കേന്ദ്ര തിരഞ്ഞെടുപ്പ്‌ കമ്മീഷന്‍ വൃത്തങ്ങള...

imagesതിരുവനന്തപുരം: വെള്ളാപ്പള്ളി നടേശന്റെ ഭാരത്‌ ധര്‍മ ജനസേനാ പാര്‍ട്ടിക്ക്‌ കൂപ്പുകൈ ചിഹ്നമായി കിട്ടിയില്ല. കേന്ദ്ര തിരഞ്ഞെടുപ്പ്‌ കമ്മീഷന്‍ വൃത്തങ്ങളാണ്‌ ഇക്കാര്യം അറിയിച്ചത്‌.

ചിഹ്നം അനുവദിക്കുന്നതിനുള്ള ഉത്തരവ്‌ പ്രകാരം ബി.ഡി.ജെ.എസിന്‌ കൂപ്പുകൈ നല്‍കാന്‍ കഴിയില്ലെന്നാണ്‌ തിരഞ്ഞെടുപ്പ്‌ കമ്മീഷന്‍ അറിയിക്കുന്നത്‌. കൈപ്പത്തിയുമായി സാമ്യമുള്ളതിനാലാണ്‌ കൂപ്പുകൈ അനുവദിക്കാത്തത്‌.

sameeksha-malabarinews

വെള്ളാപ്പള്ളി നടേശന്റെ ഭാരത്‌ ധര്‍മ ജനസേനാ പാര്‍ട്ടിക്ക്‌ കൂപ്പുകൈ ചിഹ്നം അനുവദിക്കരുതെന്ന്‌ കെപിസിസി പ്രസിഡന്റ്‌ വി എം സുധീരന്‍ രാവിലെ പറഞ്ഞിരുന്നു.

കോണ്‍ഗ്രസിന്റെ ചിഹ്നമാണ്‌ കൈപ്പത്തി. അതിനോട്‌ വളരെ സാദൃശ്യമുള്ള ചിഹ്നം അനുവദിക്കാന്‍ പാടില്ലെന്നും കേന്ദ്ര തിരഞ്ഞെടുപ്പ്‌ കമ്മീഷനെ ഇക്കാര്യം അറിയിക്കുമെന്നും അദേഹം വ്യക്തമാക്കിയിരുന്നു. ഇതിനെതിരായ നീക്കം ആരെങ്കിലും നടത്തിയാല്‍ അതിനോട്‌ യോജിക്കാനാവില്ലെന്നും സുധീരന്‍ പറഞ്ഞിരുന്നു.

നിലവില്‍ കേന്ദ്ര തിരഞ്ഞെടുപ്പ്‌ കമ്മീഷന്റെ ചിഹ്നങ്ങളുടെ പട്ടികയില്‍ കൂപ്പുകൈ ഇല്ല. ബി.ഡി.ജെ.എസ്‌ തിരഞ്ഞെടുപ്പ്‌ കമ്മീഷനില്‍ രാഷ്ട്രീയ പാര്‍ട്ടിയായി റജിസ്റ്റര്‍ ചെയ്‌ത ശേഷമാണ്‌ ചിഹ്നത്തിനായി അപേക്ഷിക്കേണ്ടത്‌. എന്നാല്‍ എസ്‌എന്‍ഡിപി യോഗം കൂപ്പുകൈ ചിഹ്നം ലഭിക്കണമെന്നാവശ്യപ്പെട്ട്‌ ഇതുവരെ തിരഞ്ഞെടുപ്പ്‌ കമ്മീഷനെ സമീപിച്ചിട്ടില്ല.

മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക്‌ അനുവദിച്ചു നല്‍കിയ ചിഹ്നങ്ങള്‍ ഒഴികെയുള്ളവയാണ്‌ സാധാരണ മറ്റു പാര്‍ട്ടികള്‍ തിരഞ്ഞെടുക്കാറ്‌. എന്നാല്‍ സ്ഥിരമായി ഒരു ചിഹ്നം സ്വന്തമാക്കണമെങ്കില്‍ അപേക്ഷിച്ച്‌ തിരഞ്ഞെടുപ്പ്‌ കമ്മീഷന്റെ തീരുമാനത്തിനായി കാത്തിരിക്കണം.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!