തര്‍ക്കങ്ങളും ചര്‍ച്ചകളും തുടരുന്നു; പരപ്പനങ്ങാടിയില്‍ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം തുടങ്ങി; യുവാക്കള്‍ക്ക്‌ മുന്‍ഗണന

parapanangadi election newsപരപ്പനങ്ങാടി: മുനിസിപ്പാലിറ്റിയായി രുപം മാറുന്ന പരപ്പനങ്ങാടിയില്‍ തദ്ദേശസ്വയം ഭരണതിരഞ്ഞെടുപ്പിലെക്കുള്ള രാഷ്ട്രീയ പാര്‍ട്ടികളുടെയും മുന്നണികളുടെയും സ്ഥാനാര്‍ത്ഥി നിര്‍ണ്ണയ ചര്‍ച്ചകളും അവസാന ഘട്ടത്തിലേക്ക്‌.
ആദ്യമുനിസപ്പല്‍ ഭരണം തങ്ങളുടേതാക്കാന്‍ യുഡിഎഫും, വിശാല സംഖ്യതീര്‍ത്ത്‌ ഭരണം പിടിച്ചെടുക്കാന്‍ പ്രതിപക്ഷവും അരയും തലയും മുറുക്കി രംഗത്തെത്തുന്നതോടെ ഇപ്പോള്‍ തന്നെ തിരഞ്ഞെടുപ്പ്‌ രംഗം ചുടുപിടിച്ചു തുടങ്ങി. മു്‌്‌സ്ലീം ലീഗും കോണ്‍ഗ്രസ്സും തമ്മിലുള്ള ആദ്യഘട്ട സീറ്റ്‌ ചര്‍ച്ച പരാജയപ്പെട്ടെങ്കിലും ജില്ലാനേതൃത്വം ഇടപെട്ട്‌ പ്രശ്‌നപരിഹാരത്തിന്‌ വഴിയൊരുക്കുമെന്നാണ്‌ പ്രാദേശികനേതാക്കളുടെ വിശ്വാസം. നിലവിലെ ഭരണസമിതിക്കെതിരെ രൂപം കൊണ്ട ജനകീയ വികസനമുന്നണിയുമായി സഹകരിക്കാന്‍ കോണ്‍ഗ്രസ്സിലെ ഒരു വിഭാഗവും സിപിഎമ്മും തീരുമാനിച്ചതോടെ ഒരു കടുത്ത മത്സരത്തിന്‌ തന്നെയാകും പരപ്പനങ്ങാടി വേദിയാകുക.

ഇന്ന്‌ പരപ്പനങ്ങാടി കെകെ ഓഡിറ്റോറിയത്തില്‍ വൈകീട്ട്‌ നടക്കുന്ന ജനകീയ മുന്നണിയുടെ വികസനസെമിനാറില്‍ ആരെല്ലാം പങ്കെടുക്കുന്നുവെന്നത്‌ നിര്‍ണ്ണായകമാകും. മുസ്ലീംലീഗ്‌ അടക്കമുള്ള പാര്‍ട്ടികളുടെ പ്രതിനിധികള്‍ പങ്കെടുക്കമെന്നാണ്‌ സംഘാടകര്‍ അവകാശപ്പെടുന്നുണ്ട്‌.

മുസ്ലീംലീഗും സിപിഎമ്മും അവരവരുടെ പ്രാദേശികനേതാക്കള്‍ മത്സരിക്കുന്ന സീറ്റുകള്‍ ഉറപ്പായതോടെ പ്രചാരണവും ആരംഭിച്ചിട്ടുണ്ട്‌. യുവജനങ്ങള്‍ക്ക്‌ പ്രാധാന്യമുള്ള സാധ്യത ലിസ്‌ററാണ്‌ ഇരുവിഭാഗവത്തിന്റെയും കയ്യിലുള്ളതെന്നാണ്‌ സുചന.

സംവരണസീറ്റുകളുടെ നറുക്കെടുപ്പ്‌ പൂര്‍ത്തിയായതോടെ ചിലമേഖലകള്‍ ഒന്നാകെ വനിതസീറ്റുകളായതോടെ നേതാക്കള്‍ക്ക്‌ തങ്ങളുടെ മണ്ഡലത്തില്‍ മത്സരിക്കാന്‍ കഴിയാതെ വന്നിരിക്കുന്നതും തര്‍ക്കങ്ങള്‍ക്കിടിയാക്കുന്നുണ്ട്‌. രണ്ടുദിവസത്തിനകം ചിത്രം കൂടുതല്‍ വ്യക്തമാകുമെന്നാണ്‌ സൂചന.