പരപ്പനങ്ങാടി നഗരസഭ യുഡിഎഫിന്‌; ജമീല ടീച്ചര്‍ പ്രഥമ നഗരസഭാ അധ്യക്ഷ

parappanagadi municipalityപരപ്പനങ്ങാടി: പ്രഥമ പരപ്പനങ്ങാടി നഗരസഭ ചെയര്‍പേഴ്‌സണായി പാലത്തിങ്ങല്‍ ഡിവിഷനില്‍ നിന്നുള്ള വി.വി ജമീല ടീച്ചറെ തെരഞ്ഞെടുത്തു. ഇന്ന്‌ രാവിലെ നഗരസഭാ കോണ്‍ഫ്രന്‍സ്‌ ഹാളില്‍ വെച്ച്‌ നടന്ന തെരഞ്ഞടുപ്പില്‍ ജനകീയ മുന്നണി സ്ഥാനാര്‍ത്ഥി ഭവ്യാ രാജിനെ 19 തെിരെ 22 വോട്ട്‌ നേടിയാണ്‌്‌ ജമീലടീച്ചര്‍ വിജയമുറപ്പിച്ചത്‌. ജമീല ടീച്ചര്‍ മുന്‍്‌ തിരൂരങ്ങാടി ബ്ലോക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌, പരപ്പനങ്ങാടി ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ തുടങ്ങിയ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്‌.

യുഡിഎഫിന്റെ ഇരുപത്‌ വോട്ടിന്‌ പുറമെ ലീഗ്‌ വിമതനായി ജയിച്ച ഹരിദാസനും പുത്തരിക്കല്‍ ഡിവിഷനില്‍ നിന്ന്‌ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി ജയിച്ച ഉസ്‌മാനും യുഡിഎഫിനെ പിന്തുണയ്‌ക്കുകയായിരുന്നു. ആദ്യ റൗണ്ടില്‍ ബിജെപി മത്സര രംഗത്തുണ്ടായിരുന്നു. ബി ജെ പി ചെയര്‍പേഴ്‌സണ്‍ സ്ഥാനാര്‍ത്ഥിയായ ഉഷാ പാലക്കലിനെ നാല്‌ വോട്ടുകള്‍ ലഭിച്ചു. തുര്‍ന്ന്‌ ഭവ്യാരാജും ജമീല ടീച്ചറും തമ്മില്‍ നേരിട്ട്‌ മത്സരം നടത്തിയപ്പോള്‍ ബിജെപി അംഗങ്ങള്‍ വിട്ടു നില്‍്‌ക്കുകയായിരുന്നു.

ഉച്ചയ്‌ക്ക്‌ ശേഷം വൈസ്‌ ചെയര്‍മാന്‍ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ്‌ നടക്കും.