പരപ്പനങ്ങാടി പള്ളിയില്‍ മോഷണം

Untitled-1 copyപരപ്പനങ്ങാടി: താനൂര്‍ റോഡിലെ കുട്ട്യാമു ഹാജി ജുമാമസ്‌ജിദില്‍ കഴിഞ്ഞ ദിവസം പകല്‍ സമയത്ത്‌ മോഷണം നടന്നു. 150000 രൂപയാണ്‌ ഇവിടെനിന്ന്‌ മോഷ്ടിക്കപ്പെട്ടത്‌. ഇമാമിന്റെ മുറിയിലെ അലമാരയും മേശയും കുത്തിത്തുറക്കുകയും തകര്‍ക്കുകയും ചെയ്‌തിട്ടുണ്ട്‌. അലമാരയില്‍ സൂക്ഷിച്ചിരുന്ന പണമാണ്‌ കവര്‍ന്നത്‌. പള്ളിയിലുള്ളവര്‍ അടുത്തുള്ള മദ്രസ്സയിലേക്ക്‌ പോയ സമയത്താണ്‌ മോഷണം നടന്നത്‌.