ചെട്ടിപ്പടിയില്‍ ലോറി ഡ്രൈവര്‍ ടാങ്കര്‍ ലോറിയിടിച്ചു മരിച്ചു

chettippadi accident 1 copyപരപ്പനങ്ങാടി: ടാങ്കര്‍ ലോറിയിടിച്ച്‌ പാഴ്‌സല്‍ ലോറി ഡ്രൈവര്‍ മരിച്ചു. ചെട്ടിപ്പടി ഹെല്‍ത്ത്‌ സെന്ററിന്‌ Untitled-1 copyസമീപമാണ്‌ അപകടം സംഭവിച്ചത്‌. ചരക്കിറക്കി ലോറിയില്‍ കയാറാന്‍ നില്‍ക്കുന്നതിനിടെ എതിരെ വന്ന ടാങ്കര്‍ ലോറിയിടിച്ച്‌ ലോറി ഡ്രൈവര്‍ തല്‍ക്ഷണം മരണപ്പെടുകയായിരുന്നു. മരണപ്പെട്ട ലോറി ഡ്രൈവര്‍ ജോഷി(47) തൃശൂര്‍ അമല നഗര്‍ സ്വദേശിയാണ്‌.chettippadi accident 2 copy

മൂന്ന്‌ മണിയോടെയാണ്‌ അപകടം സംഭവിച്ചത്‌.

നിയന്ത്രണം വിട്ട ടാങ്കര്‍ ലോറി ജോഷിയെ ഇടിച്ച്‌ തെറിപ്പിച്ച ശേഷം ഒരു ഓട്ടോ റിക്ഷയേയും ഇടിച്ചു. ഓട്ടോ ഡ്രൈവര്‍ പിപി രതീഷ്‌ കുമാര്‍(48), രഘുനാഥന്‍(46) എന്നിവരെ കോഴിക്കോട്‌ മെഡിക്കല്‍ കോളേജ്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്‌. മരിച്ച ജോഷിയുടെ പിതാവ്‌ ദേവസ്സി. ഭാര്യ: ലിജി. മക്കള്‍: പ്രസ്‌ജി, അനീന, അനീറ്റ.