Section

malabari-logo-mobile

കൂട്ടായ്‌മയുടെ വര്‍ണ്ണപകിട്ടുമായി പരപ്പനങ്ങാടി ടെകസ്റ്റൈല്‍സ്‌ അസോസിയേഷന്റ കുടുംബസംഗമം

HIGHLIGHTS : പരപ്പനങ്ങാടി: ഗൃഹാതുരത്വമുള്ള ഓര്‍മ്മകള്‍ പങ്കുവെച്ചുകൊണ്ട്‌ പരപ്പനങ്ങാടിക്കാരനായ വിദ്യഭ്യാസമന്ത്രി പികെ അബ്ദുറബ്ബ്‌ ടെക്‌സ്റ്റൈല്‍സ്‌ അസോസിയേഷന്‍

IMG-20150202-WA0003 (1)പരപ്പനങ്ങാടി: ഗൃഹാതുരത്വമുള്ള ഓര്‍മ്മകള്‍ പങ്കുവെച്ചുകൊണ്ട്‌ പരപ്പനങ്ങാടിക്കാരനായ വിദ്യഭ്യാസമന്ത്രി പികെ അബ്ദുറബ്ബ്‌ ടെക്‌സ്റ്റൈല്‍സ്‌ അസോസിയേഷന്‍ ഒരുക്കിയ കുടുംബസംഗമം വര്‍ണ്ണപകിട്ട്‌ 2015 ഉദ്‌ഘാടനം ചെയ്‌തു. കുടുംബസംഗമത്തിന്റെ ഭാഗമായി പരപ്പനങ്ങാടിലെ പഴയ തയ്യല്‍ക്കാരെ ആദരിക്കുന്ന ചടങ്ങിലാണ്‌ പെരുന്നാള്‍ രാവില്‍ പുത്തന്‍ കുപ്പായം തുന്നിക്കിട്ടാന്‍ അഞ്ചപ്പുരയിലെ തയ്യല്‍ക്കടയുടെ മുന്നില്‍ കാത്തുനില്‍ക്കുന്ന ബാല്യകാല ഓര്‍മ്മകള്‍ അദ്ദേഹം പങ്കുവെച്ചത്‌്‌.

കുഞ്ഞാവഹാജി നഗറില്‍ വച്ച്‌ നടന്ന കുടുംബസംഗമത്തില്‍ വൈവിധ്യമാര്‍ന്ന നിരവധി പരിപാടികളാണ്‌ അരങ്ങേറിയിത്‌. സംഗമത്തിന്റെ ഭാഗമായി സമൂഹത്തിന്റെ വിവിധമേഖലയില്‍ മികച്ച പ്രവര്‍ത്തനം കാഴ്‌ചവെച്ച പരപ്പനങ്ങാടിക്കാരായ സാമൂഹ്യ സാസംകാരിക പ്രവര്‍ത്തകരെ ആദരിച്ചു. കേരളസാഹിത്യ അക്കാദമി അവാര്‍ഡ്‌ നേടിയ റഫീഖ്‌ മംഗലശ്ശേരി, ഗ്രാമപഞ്ചായത്തംഗം ഹനീഫ കൊടപ്പാളി , പിഒ മുഹമ്മദ്‌ നയീം(ഫേസ്‌ ഫൗണ്ടേഷന്‍) സന്നദ്ധപ്രവര്‍ത്തകരായ അബ്ദുറഹീം, അന്‍വര്‍, പഴയകാലത്തെ പരപ്പനങ്ങാടിയിലെ തയ്യല്‍ക്കാരായ ചേങ്ങാട്ട്‌ ആലിക്കുട്ട്യാക്ക, പോക്കാട്ട്‌ ശ്രീധരന്‍, കാദര്‍ എന്നിവരെ പൊന്നാടയണിയ്യ്‌ ആദരിച്ചു.
ഈ സംഗമം ടെക്‌സ്റ്റൈല്‍ രംഗത്തെ വ്യാപാരികള്‍ക്കും ജീവനക്കാര്‍ക്കുമിടയിലുള്ള ബന്ധം കൂടുതല്‍ ഊഷമളവും ദൃഡവുമാക്കാന്‍ കഴിയുമെന്ന്‌ തങ്ങള്‍ക്കുറപ്പുണ്ടെന്ന സംഘാടകരിലൊരാളായ ഗഫൂര്‍ കുഞ്ഞാവാസ്‌ പറഞ്ഞു.

sameeksha-malabarinews

സംഗമത്തില്‍ പരപ്പനങ്ങാടിയിലെ ടെക്‌സറ്റൈല്‍സ്‌ ഷോപ്പുടമകളുടെയും ജീവനക്കാരുടയും കുടുംബാംഗങ്ങളുടക്കമുള്ള സദസ്സ്‌ സജീവമായിരുന്നു. സംഗമത്തിന്റെ ഭാഗമായി വിവിധകലാപരിപാടികളും അരങ്ങേറി.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!