കഞ്ഞിമുട്ടിച്ചവര്‍ക്കെതിരെ കഞ്ഞിവെച്ചു പ്രതിഷേധം

PRATHEEKATHMA KANCHIKUDI SAMARAM  PARAPPANANGADIപരപ്പനങ്ങാടി: മത്സ്യതൊഴിലാളി സമൂഹത്തിന്റെ കഞ്ഞിമുട്ടിക്കുന്ന നയങ്ങളുമായി മുന്നോട്ട്‌ പോകുന്ന മോഡിസര്‍ക്കാറിനെതിരെ മത്സ്യവിതരണ കോണ്‍ഗ്രസ്‌ കമ്മിറ്റി കഞ്ഞിവെച്ചു വിളമ്പി പ്രതിഷേധിച്ചു.

പി മനോജ്‌ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത്‌ മെമ്പര്‍ കെ പി ഷാജഹാന്‍ ഉദ്‌ഘാടനം ചെയ്‌തു. പികെ ബാലന്‍മാസ്റ്റര്‍, എംഎം മുസ്‌തഫ, കെ മുജീബ്‌, കെ കാദര്‍കുട്ടി എന്നിവര്‍ സംസാരിച്ചു.