സഹപാഠിക്കൊരു വീട്

snmhss parappanangadiപരപ്പനങ്ങാടി: സ്നേഹവും സാഹോദര്യവും പങ്കുവെച്ച് പരപ്പനങ്ങാടി എസ് എൻ എം ഹയർ സെക്കണ്ടറി യിലെ എൻ എസ് എസ് ആവിഷ്‌കരിച്ച “സഹപാഠിക്കൊരു വീട് ” സ്നേഹഭവനത്തിന്റെ മൂന്നാം താക്കോൽദാനം വിദ്യാർത്ഥികളിൽ അഭിമാന ബോധമുളവാക്കി. സ്ക്കൂൾ പ്രിൻസിപ്പൾ എ ജാസ്മിൻ താക്കോൽദാനം നടത്തി, പി ടി എ പ്രസിഡന്റ് പി.ഒ. അഹമ്മദ് റാഫി അദ്ധ്യക്ഷത വഹിച്ചു. എൻ എസ് എസ് പ്രോഗ്രാം ഓഫീസർ പി. വിനയൻ, സ്ക്കൂൾ ലീഡർ മുഹമ്മദ് അനീഷ്, മുൻ പ്രിൻസിപ്പാൾ അബ്ദുറഹ്മാൻ മാസ്റ്റർ, പ്രധാനധ്യാപകൻ കെ.ദാസൻ , ഷിഫാന തുടങ്ങിയവർ സംസാരിച്ചു. സ്കൂൾ മാനേജർ അബ്ദുൽ ലത്വീഫ് മദനി മുഖ്യപ്രഭാഷണം നടത്തി. കിടപ്പാടമില്ലാത്ത സഹപാഠിയുടെ സങ്കടത്തിന് മേൽ സ്നേഹസ്പർശമേകുന്ന അഭിമാനകരമായ പദ്ധതി നടപ്പാക്കിയിട്ട് അധികകാലമായിട്ടില്ലങ്കിലും ഇതിനകം വിദ്യാർത്ഥി പങ്കാളിത്തത്തിൽ മൂന്ന് വീട് പണിയാനായത് മറ്റെല്ലാ വിദ്യാലയങ്ങൾക്കും മാതൃകയാണന്ന് പി ടി എ പ്രസിഡന്റ് പി ഒ റാഫി  പറഞ്ഞു.