പരപ്പനങ്ങാടി പഞ്ചായത്ത് ബസ് സ്റ്റാന്‍ഡ് കെട്ടിടം അപകടാവസ്ഥയില്‍

parapanangadi bus stand copyപരപ്പനങ്ങാടി : പരപ്പനങ്ങാടി പഞ്ചായത്ത് ബസ് സ്റ്റാന്‍ഡ് ഷോപ്പിങ്ങ്‌കോപ്ലക്‌സ് കെട്ടിടം ഏതു നിമിഷവും നിലംപൊത്താവുന്ന അവസ്ഥയില്‍. എക്‌സൈസ് റെയിഞ്ച് ഓഫീസടക്കം നിരവധി വ്യാപാരസ്ഥാപനങ്ങളുള്ള ഈ കെട്ടിടത്തിന്റെ മുകള്‍ നിലയുടെ ഒരു ഭാഗത്തു നിന്ന് ഇന്ന് സിമന്‍റ് പാളികള്‍ അടര്‍ന്ന് വീണതോടെയാണ് കെട്ടിടം കൂടുതല്‍ അപകടാവസ്ഥയിലായത്.

കെട്ടിടത്തിന്റെ പല ഭാഗങ്ങളിലും കോണ്‍ക്രീറ്റ് അടര്‍ന്ന് വീണ് തുരമ്പിച്ച കമ്പികള്‍ കാണുന്ന അവസ്ഥയിലാണ് റെയില്‍ പാളത്തിന് തൊട്ടരികിലുള്ള ഈ കെട്ടിടം ട്രെയിന്‍ കടന്നുപോകുമ്പോള്‍ കുലുങ്ങാറുണ്ടെന്ന് നാട്ടുകാര്‍ പറഞ്ഞു. ഇന്ന് ട്രെയിന്‍ കടന്നു പോകുമ്പോഴാണ് സിമന്റ് പാളികള്‍ അടര്‍ന്ന് വീണത്. ഇവ വീണത് താഴെയുള്ള കടകളുടെ സണ്‍ഷേഡിലായതിനാല്‍ ഫൂട്ട്പാത്തിലുടെ കടന്നുപോകുന്ന യാത്രക്കാര്‍ രക്ഷപ്പെടുകയായിരുന്നു

പഞ്ചായത്ത് അസിസ്റ്റന്റ് എഞ്ചിനിയര്‍ നന്ദകുമാര്‍ സ്ഥലം സന്ദര്‍ശിച്ചു. കെട്ടിടത്തിന്റെ അപകടാവസ്ഥ പരിഗണിച്ച് ഒഴിഞ്ഞുപോകണമെന്ന് വ്യാപാരികളോട് നേരത്തെ തന്നെ പഞ്ചായത്ത് ആവിശ്യപ്പെട്ടിരുന്നു.

വര്‍ഷങ്ങള്‍ പഴക്കമുള്ള ഈ കേട്ടിടത്തിലാണ് മുന്‍പ് പഞ്ചായത്ത് ഓഫീസ് പ്രവര്‍ത്തിച്ചിരുന്നത്.