പഞ്ചായത്ത്‌ വിഭജനം : ലീഗ്‌ കടുപ്പിച്ചു: സര്‍ക്കാര്‍ അപ്പീലിന്‌ പോകും


muslim leagueതിരു : തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ വാര്‍ഡ്‌, പഞ്ചായത്ത്‌ വിഭജനം തടഞ്ഞുകൊണ്ടുള്ള ഹൈക്കോടതിയുടെ വിധികള്‍ക്കെതിരെ സര്‍ക്കാര്‍ ഇന്ന്‌ അപ്പീല്‍ നല്‍കും. രണ്ടു വിധികളിലായി നാല്‌ നഗരസഭകളുടെയും 69 ഗ്രാമപഞ്ചായത്തുകളുടെയും രൂപീകരണമാണ്‌ ഹൈക്കോടതി സിംഗിള്‍ ബഞ്ച്‌ തടഞത്‌.. 2010 ലെ വാര്‍ഡുകളെ അടിസ്ഥാനപ്പെടുത്തി തെരഞ്ഞടുപ്പുനടത്താമെന്ന തെരഞ്ഞെടുപ്പ്‌ കമ്മീഷന്റെ വാദം സര്‍ക്കാര്‍ തള്ളി.
ഹൈക്കോടതി വിധിക്കെതിരെ സര്‍ക്കാര്‍ അപ്പീല്‍ പോകണോ എ്‌ന്നകാര്യത്തില്‍ കോണ്‍ഗ്രസിലടക്കും യുഡിഎഫില്‍ പല ഘടകകക്ഷികള്‍ക്കും അഭിപ്രായവത്യാസമുണ്ടായിരുന്നു. എന്നാല്‍ ഇന്ന്‌ രാവിലെ കുഞ്ഞാലിക്കുട്ടിയുടെ വീട്ടില്‍ വെച്ച്‌ മുസ്ലീംലീഗ്‌ ജനറല്‍ സെക്രട്ടറി കെപിഎ മജീദിന്റെ സാനിധ്യത്തില്‍ നടന്ന ലീഗ്‌ മന്ത്രിമാരുടെ യോഗം സര്‍ക്കാര്‍ അപ്പീല്‍ നല്‍കണെന്ന്‌ ആവിശ്യപ്പെട്ടിരുന്നു. തുടര്‍ന്നാണ്‌ അപ്പീല്‍ പോകണെമെന്ന തീരുമാനം മന്ത്രിസഭായോഗമെടുത്തത്‌.

മുസ്ലീംലീഗിന്റെ ശക്തികേന്ദ്രമായ മലപ്പുറത്ത്‌ പുതിയ പഞ്ചായത്തുകളാണ്‌ രൂപീകരിച്ചത്‌ അതിന്‌ പുറമെ 5 നഗരസഭകളും ജില്ലയില്‍ പുതിയതായി ഉണ്ടായി. പരപ്പനങ്ങാടി,. തിരൂരങ്ങാടി, താനുര്‍, കൊണ്ടോട്ടി വളാഞ്ചേരി എന്നിവയാണവ കുറമ്പലിങ്ങാട്‌, കൂട്ടായി, വെളിമുക്ക്‌, അരിയല്ലൂര്‍ വാണിയമ്പലം, കരിപ്പുര്‍, എളങ്കുര്‍, മരുത, അരക്കപറമ്പ്‌, ചെമ്പ്രശ്ശേരി, പാങ്ങ്‌, അന്താവൂര്‌, എന്നവയാണ്‌ പുതിയ പഞ്ചായത്തുകള്‍.

ഇവിടങ്ങളിലുള്‍പ്പെടെ വാര്‍ഡു വിഭജനത്തില്‍ ശക്തമായ ഇടപെടല്‍ മുസ്ലീംലീഗ്‌ നടത്തിയിട്ടുണ്ടെന്ന ആക്ഷേപം . പല പഞ്ചായത്തുകളിലും ഏകപക്ഷീയമായി ഉദ്യോഗസ്ഥരെ ഉപയോഗിച്ച്‌ അശാസ്‌ത്രീയമായി വാര്‍ഡുകള്‍ വിഭജിച്ചുവെന്ന നിരവധി പരാതികളാണ്‌ തെരെഞ്ഞെടുപ്പ്‌ കമ്മീഷണു മുന്നിലുള്ളത്‌. കഴിഞ്ഞ തദ്ദേശതെരഞ്ഞെടുപ്പില്‍ യ.ുഡിഎഫ്‌ സംസ്ഥാനത്ത്‌ മികച്ച നേട്ടം കൈവരിച്ചിരുന്നു. എന്നാല്‍ അതേ വാര്‍ഡുകളിലാണ്‌ തിരഞ്ഞെടുപ്പു നടക്കുകയെങ്ങില്‍ തിരിച്ചെടിയുണ്ടാകുമെന്നാണ്‌ ലീഗിന്റെ വിലയിരുത്തല്‍ ഇതാണ്‌ തിരഞ്ഞെടുപ്പ്‌ നീട്ടിവെച്ചാലും വാര്‍ഡ്‌ പുനര്‍ വിഭജനും നടത്താന്‍ ലീഗ്‌ ശഠിക്കുന്നത്‌.

കൂടാതെ ഈ തദ്ദേശസ്വയംഭരണതെരെഞ്ഞടുപ്പില്‍ പുതിയ വിഭജനമനുസരിച്ച്‌ തങ്ങള്‍ക്ക്‌ മികച്ച നേട്ടമുണ്ടാക്കാന്‍ കഴിയുമെന്നും ലീഗ്‌ കരുതുന്നു. മലപ്പുറം ജില്ലയില്‍ കോണ്‍ഗ്രസ്സിനെ പോലും ലീഗ്‌ വിശ്വസിക്കുന്നില്ല. എന്നതിനാല്‍ ലീഗ്‌ിന്‌ ഒറ്റക്ക്‌ ജയിക്കാന്‍ കഴിയുന്ന രീതിയിലാണ്‌ പലയിടത്തും വാര്‍ഡ്‌ വിഭജനം. സംസ്ഥാനത്ത്‌ തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പില്‍ മുസ്ലീം ലീഗ്‌ കോണ്‍ഗ്രസ്സിനൊപ്പമോ അല്ലെങ്ങില്‍ അതിനേക്കാളുമേറെ സീറ്റുകളില്‍ ജയിക്കുമെന്നും ചില രാഷ്ട്രീയനിരീക്ഷകര്‍ വിലയിരുത്തുന്നുണ്ട്‌.

ഉമ്മന്‍ചാണ്ടിയാകട്ടെ മുസ്ലീംലീഗിനോട്‌ എന്ത്‌ വിട്ടുവീഴ്‌ച ചെയ്‌തും അടുത്ത നിയമസഭാതിരഞ്ഞെടുപ്പില്‍ വീണ്ടും വിജയിക്കുയെന്ന തന്ത്രമാണ്‌ പയറ്റുന്നത്‌. പക്ഷേ കോണ്‍ഗ്രസ്സിലെ പ്രബലമായ ഒരു വിഭാഗം ഉമ്മന്‍ചാണ്ടിയുടെ ലീഗിനോടുള്ള അമിതമായ വഴങ്ങിക്കൊടുക്കലില്‍ കടുത്ത അമര്‍ഷത്തിലാണ്‌. പാര്‍ട്ടിക്ക്‌ കനത്ത പരിക്ക്‌ ഇതുമൂലമുണ്ടാകുമെന്ന്‌ ഇവര്‍ കരുതുന്നു