Section

malabari-logo-mobile

പാണമ്പ്രയില്‍ കാറും കെഎസ്ആര്‍ടിസിയും കൂട്ടിയിടിച്ച് യുവതി മരിച്ചു;യുവാവിന് ഗുരുതര പരിക്ക്

HIGHLIGHTS : തേഞ്ഞിപ്പലം: പാണമ്പ്ര ഇറക്കത്തില്‍ കാറും കെഎസ്ആര്‍ടി ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ യുവതി മരിച്ചു. കാര്‍ യാത്രികയായ കൊളപ്പുറം വി കെ പടി സ്വദേ...

തേഞ്ഞിപ്പലം: പാണമ്പ്ര ഇറക്കത്തില്‍ കാറും കെഎസ്ആര്‍ടിസി ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ യുവതി മരിച്ചു. കാര്‍ യാത്രികയായ കൊളപ്പുറം വി കെ പടി സ്വദേശി പല്ലാട്ട് ശശീധരന്റെ മകള്‍ ഭാഗ്യ(21) ആണ് മരിച്ചത്. അമ്മ സജിത.
സഹോദരി കാവ്യ. കൂടെ ഉണ്ടായിരുന്ന കൊണ്ടോട്ടി കീഴ്‌ശേരി സ്വദേശി ഷൈജു(25)വിനെ ഗുരുതര പരിക്കുകളോടെ കോഴിക്കോട് മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ഞായറാഴ്ച ഉച്ചയ്ക്ക് 2.30 ഓടെയാണ് അപകടം സംഭവിച്ചത്. ചേളാരിയില്‍ നിന്ന് കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്നു കാര്‍. കോഴിക്കോടു നിന്ന് കൊടുങ്ങല്ലൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്നു കെ എസ് ആര്‍ടിസി ബസ്.

sameeksha-malabarinews

മെയ് ആറിന് ഭാഗ്യയുടെയും ഷൈജുവിന്റെയും വിവാഹം നടത്താന്‍ നിശ്ചയിച്ചിരിക്കുകയായിരുന്നു.  പിഎസ്എം കോളേജിലെ ഡിഗ്രി വിദ്യാര്‍ത്ഥിനിയാണ് ഭാഗ്യ.

 

 

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!