താലിബാന്‍ 23 സൈനീകരുടെ തലയറുത്തു;സമാധാന ശ്രമങ്ങള്‍ക്ക് പരാജയം

pak-attackഇസ്ലാമാബാദ്: താലിബാന്‍ 23 പാക് സൈനീകരുടെ തലയറുത്തു. പാക് സമാധാന ശ്രമങ്ങള്‍ക്ക് തിരിച്ചടിയായിരിക്കുകയാണ് ഇത്. 2010 ല്‍ തട്ടിക്കൊണ്ടുപോയ സൈനീകരുടെ തലയറുത്തതായാണ് താലിബാന്‍ അവകാശപ്പെട്ടിരിക്കുന്നത്. ഈ സംഭത്തെ തുടര്‍ന്ന് പാക് സര്‍ക്കാരും താലിബാന്‍ നേതാക്കളും തമ്മില്‍ നടത്തി വന്ന സമാധാന ചര്‍ച്ചകള്‍ മാറ്റിവെച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള സമാധാന ചര്‍ച്ചകള്‍ ശരിയായ ദിശയിലല്ലെന്ന് സര്‍ക്കാര്‍ വക്താവ് ഇര്‍ഫാന്‍ സിദ്ധിഖ് വ്യക്തമാക്കി.

സര്‍ക്കാര്‍ പ്രതിനിധികളെ പങ്കെടുപ്പിച്ച് ചൊവ്വാഴ്ച ഇസ്ലാമാബാദില്‍ യോഗം വിളിച്ചു ചേര്‍ത്തതായും നിലവിലെ സാഹചര്യങ്ങളെ കുറിച്ച് യോഗം ചര്‍ച്ചചെയ്തിരുന്നതായും സിദ്ധീഖ് പറഞ്ഞിരുന്നു. എന്നാല്‍ സൈനീകരുടെ തലവെട്ടിയ നടപടി സാധാനശ്രമങ്ങള്‍ക്ക് വന്‍ തിരിച്ചടിയായിരിക്കുകയാണ്.

ഈ നീചമായ കൊലപാതകം ചര്‍ച്ചകള്‍ അട്ടിമറിക്കാന്‍ വേണ്ടിയായിരുന്നുവെന്ന് പാക് പ്രധാനമന്ത്രി നവാസ് ഷെരീഫ് ആരോപിച്ചു. അര്‍ഹിക്കുന്ന ഗൗരവത്തോടെയാണ് തങ്ങള്‍ ഈ കാര്യത്തെ കണ്ടതെന്നും ചര്‍ച്ചകളെ സമീപിച്ചതെന്നും നവാസ് ഷെരീഫ് പറഞ്ഞു. എന്നാല്‍ കൃത്യ സമയത്തു തന്നെ അത് അട്ടിമറിക്കപ്പെടുകയാണുണ്ടായതെന്ന് അദേഹം പറഞ്ഞു.