ഒ എന്‍ വിയ്‌ക്ക്‌ പ്രണാമമര്‍പ്പിച്ച്‌ പരപ്പനങ്ങാടി

c k balanപരപ്പനങ്ങാടി: മരണത്തിന്റെ കണ്ണീരുപൊഴിയുന്ന മാഞ്ചോട്ടില്‍ നിന്നും ‘അരികില്‍ നീ ഉണ്ടായിരുന്നെങ്കില്‍’ എന്ന്‌ ഓരോ മലയാളിയും ആഗ്രഹിക്കുന്ന കാവ്യജീവിതത്തിന്‌ പ്രണാമമര്‍പ്പിച്ച്‌ പരപ്പനങ്ങാടിയലെ പൗരാവലി സംഘടിപ്പിച്ച ഒഎന്‍വി അനുസ്‌മരണം വാക്കുകളിലൂടെയും ഓര്‍മകളിലൂടെയും കവിത പെയ്യുന്ന ആര്‍ദ്രസായാഹ്നനമായി. ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തിയ ചെറുകഥാകൃത്ത്‌ റഷീദ്‌ പരപ്പനങ്ങാടി ഒഎന്‍വിയുടെ കാവ്യജീവിതത്തിന്റെയും പുരോഗമന പ്രസ്ഥാനങ്ങള്‍ക്ക്‌ അദേഹം നല്‍കിയ സംഭവനകളെ കുറിച്ചും സംസാരിച്ചു.

അനുസ്‌മരണ ചടങ്ങലില്‍ സികെ ബാലന്‍,സതീശന്‍ മാസ്റ്റര്‍, ഗോപാലകൃഷ്‌ണന്‍ മാസ്റ്റര്‍,അഡ്വ.കൃപാലിനി, ടി.കാര്‍ത്തികേയന്‍, ഗിരീഷ്‌തോട്ടത്തില്‍ എന്നിവര്‍ സംസാരിച്ചു.