മുസ്ലീം ലീഗ്‌ പിന്തുണച്ചു: ഒഞ്ചിയം ആര്‍എംപി ഭരിക്കും


വടകര: മുസ്ലീംലീഗന്റെ രണ്ട്‌ അംഗങ്ങള്‍ പിന്തുണച്ചതോടെ ഒഞ്ചിയത്തിന്റെ ഭരണം ആര്‍എംപി ഉറപ്പിച്ചു ഇന്ന്‌ നടന്ന പഞ്ചായത്ത്‌ പ്രസിഡന്റ്‌ തെരഞ്ഞെടുപ്പില്‍ ആര്‍എംപിയുടെ കവിത അഞ്ചമൂല പറമ്പത്ത്‌ ആണ്‌ ലീഗ്‌ പിന്തുണയോടെ വിജയിച്ചത്‌
17 അംഗ ഭരണസമിതിയില്‍ എല്‍ഡിഎഫിന്‌ ഏഴും ആര്‍എംപിക്ക്‌ ആറും സീറ്റ്‌ ആണ്‌ ലഭിച്ചത്‌. യുഡിഎഫിന്‌ നാല്‌ സീറ്റാണുള്ളത്‌. ഇതില്‍ രണ്ടെണ്ണം ലീഗിനും കോണ്‍ഗ്രസിനും ജെഡിയുവിനും ഓരോന്നുവീതവുമണുള്ളത്‌. യുഡിഎഫിന്റെ പിന്തുണയോടെ ഭരിക്കില്ലെന്ന്‌ ആര്‍എംപി നേരത്തേ പറഞ്ഞിരന്നു. വോട്ടിങ്ങില്‍ കോണ്‍ഗ്രസ്സും ജെഡിയുവും വിട്ടുനിന്നു. എന്നാല്‍ മുസ്ലീംലീഗ്‌ കവിതക്ക്‌ വോട്ട്‌ ചെയ്‌തു. ഇതോടെ എട്ടുപേരുടെ പിന്തുണ ലഭിച്ച കവിത പ്രസിഡന്റാവുകയായിരുന്നു

തൊട്ടടുത്ത ചേറോട്‌ പഞ്ചായത്തി്‌ല്‍ ആര്‍എംപിയുടെ പിന്തുണയോടെ യുഡിഎഫ്‌ ഭരണം പിടിച്ചെടുത്തിട്ടുണ്ട്‌. ഇവിടെ കോണ്‍ഗ്രസ്‌ പ്രസിഡന്റാണ്‌ ജയിച്ചത്‌.