ഓണത്തിന്‌ ഡി.ടി.പി.സിയുടെ പായസമേള

Story dated:Tuesday August 4th, 2015,06 17:pm
sameeksha

images (1)മലപ്പുറം: ഓണം ദിനങ്ങളില്‍ മധുരം നിറക്കാന്‍ ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ പായസമേള നടത്തുന്നു. ഓഗസ്‌റ്റ്‌ 19 മുതല്‍ 28 വരെയാണ്‌ മേള നടത്തുന്നത്‌. പാലട പ്രഥമന്‍, അട പ്രഥമന്‍, പാല്‍പ്പായസം, പരിപ്പു പ്രഥമന്‍, പഴ പ്രഥമന്‍, പൈനാപ്പിള്‍ പായസം, ഇളനീര്‍ പായസം, ഗോതമ്പു പായസം, സേമിയ പായസം, കാരറ്റ്‌ പായസം എന്നിങ്ങനെ പത്തം തരം പായസമാണ്‌ മേളയിലുണ്ടാവുക. മുന്‍കൂട്ടി ബുക്ക്‌ ചെയ്യുന്നവര്‍ക്ക്‌ പാക്ക്‌ ചെയ്‌തും പായസം നല്‍കും. ലിറ്ററിന്‌ 130 മുതല്‍ 220 രൂപ വരെയാണ്‌ വില. ശര്‍ക്കര ഉപ്പേരി, വറുത്തുപ്പേരി, മുളകാപച്ചടി, പുളിയിഞ്ചി, നാരങ്ങാക്കറി എന്നിവയും മേളയില്‍ ലഭിക്കും.

പായസം ബുക്കിങ്‌ ഉദ്‌ഘാടനം ജില്ലാ കലക്ടര്‍ ടി. ഭാസ്‌കരന്‍ നിര്‍വഹിച്ചു. അസി. കളക്ടര്‍ രോഹിത്‌ മീണ, എ.ഡി.എം കെ. രാധാകൃഷ്‌ണന്‍, ആര്‍.ഡി.ഒ ഡോ. കെ. അരുണ്‍, ടൂറിസം ഡെപ്യൂട്ടി ഡയറക്ടര്‍ കെ.എ സുന്ദരന്‍, ഡി.ടി.പി.സി എക്‌സി. കമ്മിറ്റി അംഗങ്ങളായ എം.കെ മുഹ്‌സിന്‍, എ.കെ.എ നസീര്‍ എന്നിവര്‍ പങ്കെടുത്തു. പായസം ബുക്കിങിന്‌ 0483 2731504