ഒമാനില്‍ നിന്ന് നാട്ടിലേക്ക് അയക്കുന്ന പ്രവാസികളും പണത്തിന് നികുതി ഏര്‍പ്പെടുത്തില്ല

imagesഒമാന്‍: പ്രവാസികള്‍ തങ്ങളുടെ നാടുകളിലേക്ക് അയക്കുന്ന പണത്തിന് നികുതി ഏര്‍പ്പെടുത്തുകയില്ലെന്ന് ഒമാന്‍ സെന്‍ട്രല്‍ ബാങ്ക് ചെയര്‍മാന്‍. നികുതി ഏര്‍പ്പെടുത്തണമെന്ന നിര്‍ദേശം ഒമാന്‍ സ്റ്റേറ്റ് കൗണ്‍സില്‍ തള്ളിയതായും സെന്‍ട്രല്‍ ബാങ്ക് ചെയര്‍മാന്‍ ഹമൂദ് ബിന്‍ സന്‍ജ്രു അല്‍ സാദ്ജലി വ്യക്തമാക്കി. ഈ വര്‍ഷം പ്രവാസികള്‍ നാട്ടിലേക്ക് അയക്കുന്ന പണത്തിന്റെ തോത് വര്‍ധിച്ചിട്ടുണ്ടെന്നും ഒമാന്‍ സെന്‍ട്രല്‍ ബാങ്ക് വ്യക്തമാക്കി.

രാജ്യത്തെ എണ്ണവിലയിടിവിന്റെ പശ്ചാത്തലത്തില്‍ സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിനായാണ് പ്രവാസികള്‍ നാട്ടിലേക്ക് അയക്കുന്ന പണത്തിന് നികുതി ഏര്‍പ്പെടുത്തണം എന്ന ആവശ്യം ഉയര്‍ന്നത്. ഒമാന്‍ സെന്‍ട്രല്‍ ബാങ്ക് തന്നെ ഇത്തരം ഒരു നിര്‍ദേശം മുന്നോട്ടുവെച്ചിരുന്നു.

ഇരുന്നൂറ്റി പത്ത് കോടിയിലധികം ഒമാനി റിയാലാണ് ഈ വര്‍ഷം ആദ്യ ആറുമാസം മാത്രം പ്രവാസികള്‍ നാട്ടിലേക്ക് അയച്ചത്. കഴിഞ്ഞ വര്‍ഷം വിദേശികള്‍ നാട്ടിലേക്കയച്ചത് നാനൂറ്റി ഇരുപത്തിരണ്ട് കോടിയിലധികം റിയാലാണ്. കഴിഞ്ഞ വര്‍ഷം റെക്കോര്‍ഡ് പണമാണ് വിവിധ വിദേശ രാജ്യങ്ങളിലേക്ക് ഒമാനില്‍ നിന്നും ഒഴുകിയത്.