ഒമാനില്‍ വാഹനാപകടത്തില്‍ 5 അംഗ കുടുംബം മരിച്ചു

oman accidentമസ്‌ക്കറ്റ്‌: ഒമാനിലുണ്ടായ സവാഹനാപകടത്തില്‍ അഞ്ചംഗ കുടുംബം മരണപ്പെട്ടു. ഒമാനിലെ ആദം പ്രവിശ്യയിലാണ്‌ അപകടമുണ്ടായത്‌. അല്‍ഐനില്‍ നിന്നുള്ള അഞ്ചംഗ കുടുംബമാണ്‌ മരിച്ചത്‌. വെള്ളിയാഴ്‌ച രാത്രി 7 മണിയോടെയാണ്‌ അപകടമുണ്ടായത്‌.

നിയന്ത്രണം വിട്ട കാര്‍ ട്രക്കുമായി കൂട്ടിയിടിച്ചാണ്‌ അപകടമുണ്ടായത്‌. അപകടത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു. കാറിലുണ്ടായിരുന്ന രണ്ടു പുരുഷന്‍മാരും മൂന്ന്‌ സ്‌ത്രീകളും സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു.

മരിച്ചവരുടെ മൃതദേഹങ്ങള്‍ വ്യേമസേനയുടെ വിമാനത്തില്‍ അല്‍ ഐനിലേക്ക്‌ കൊണ്ടുപോയി.