വീടിന്റെ ഉമ്മറത്ത് കിടന്നുറങ്ങുകയായിരുന്ന വൃദ്ധനെ തെരുവുപട്ടികള്‍ കടിച്ചുകീറി

തിരുവനന്തപുരം: വീടിന്റെ ഉമ്മറത്ത് കിടന്നുറങ്ങുകയായിരുന്ന വൃദ്ധനെ തെരുവുപട്ടികള്‍ കടിച്ചു പരിക്കേല്‍പ്പിച്ചു. കടിയേറ്റ് ഗുരുതരാവസ്ഥയിലായ വര്‍ക്കല മുണ്ടയില്‍ ചരുവിള വീട്ടില്‍ രാഘവനെ (90) മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. അതിരാവിലെ നാലഞ്ച് പട്ടികള്‍ കൂട്ടമായി കടിച്ച് പറിക്കുകയായിരുന്നു.

മുഖം, തല, കാല് തുടങ്ങിയ ഭാഗത്തെല്ലാം ആഴത്തില്‍ മുറിവുണ്ട്. വര്‍ക്കല താലൂക്ക് ആശുപത്രിയില്‍ നിന്നാണ് രാഘവനെ മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുവന്നത്.