ദുശ്ശിവദാസന്‍ നായര്‍ക്കെതിരെ തെളിവുമായി ജമീല പ്രകാശം

Jameela copyതിരുവനന്തപുരം: തന്നെ അപമാനിക്കാന്‍ ശ്രമിച്ചപ്പോഴാണു ശിവദാസന്‍ നായര്‍ എം എല്‍ എയെ കടിച്ചതെന്നു ജമീല പ്രകാശം എം എല്‍ എ. നിയമസഭയില്‍ ബജറ്റ് ദിവസം ഉണ്ടായ സംഭവത്തില്‍ വനിതാ എം എല്‍ എമാരെ യു ഡി എഫ് എം എല്‍ എമാര്‍ മനഃപൂര്‍വം ഉപദ്രവിച്ചുവെന്നും വനിതാ എം എല്‍ എമാര്‍ പറഞ്ഞു. ്ര

പതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്റെ സാന്നിധ്യത്തില്‍ സംഭവത്തിന്റെ വിഡിയോയുടെ പിന്‍ബലത്തിലാണു വനിതാ എം എല്‍ എമാര്‍ കാര്യങ്ങള്‍ വിശദീകരിച്ചത്. സ്ത്രീകളെ ഉപദ്രവിക്കുന്നുകണ്ടാണു ഡയസില്‍ കയറിയവര്‍ മൈക്ക് വലിച്ചെറിഞ്ഞതെന്നു ജമീല പ്രകാശം പറഞ്ഞു.

മുഖ്യമന്ത്രി കുടുംബത്തോടൊപ്പം ഈ ദൃശ്യങ്ങള്‍ കാണണം. ശിവദാസന്‍ നായര്‍ കാല്‍മുട്ടുകൊണ്ട് തന്നെ തള്ളി നീക്കി. ബെന്നി ബെഹനാനും ഡൊമിനിക് പ്രസന്റേഷനും മനപ്പൂര്‍വം ഉപദ്രവിച്ചു. ബിജിമോള്‍ അലറി വിളിക്കുന്നതും മുഖ്യമന്ത്രി തിരിഞ്ഞു നോക്കുമെന്നതുമെല്ലാം ദൃശ്യങ്ങളിലുണ്ടെന്നും ജമീല പ്രകാശം വിശദീകരിക്കുന്നു.

നിയമസഭയിലെ എല്ലാ പ്രശ്‌നങ്ങള്‍ക്കും കാരണം കെ എം മാണിയാണെന്നു പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ പറഞ്ഞു. പീഡനക്കുറ്റം ചുമത്താവുന്ന കുറ്റമാണു ഭരണപക്ഷത്തെ എം എല്‍ എമാര്‍ ചെയ്തത്. അഞ്ചു ഭരണകക്ഷി എം എല്‍ എമാര്‍ തോന്ന്യാസം കാണിച്ചു. ദൃശ്യങ്ങള്‍ പരിശോധിക്കാതെയാണു പ്രതിപക്ഷ എം എല്‍ എമാര്‍ക്കെതിരെ നടപടിയെടുത്തത് – വി എസ് പറഞ്ഞു.