Section

malabari-logo-mobile

ദോഹയില്‍ ഇന്‍സ്‌പെക്ഷന്‍ സ്റ്റാഫുകളെ പരസ്പരം മാറ്റി നിയമിക്കുന്നു

HIGHLIGHTS : ദോഹ: രാജ്യത്തെ എട്ട് മുനിസിപ്പാലിറ്റികളിലും പരിശോധനാ രീതികള്‍ ഏകീകരിക്കുന്നതിന്റെ ഭാഗമായി മൂന്ന് മാസത്തേക്ക് ഇന്‍സ്‌പെക്ഷന്‍ സ്റ്റാഫുകളെ

Doha-Excitingദോഹ: രാജ്യത്തെ എട്ട് മുനിസിപ്പാലിറ്റികളിലും പരിശോധനാ രീതികള്‍ ഏകീകരിക്കുന്നതിന്റെ ഭാഗമായി മൂന്ന് മാസത്തേക്ക് ഇന്‍സ്‌പെക്ഷന്‍ സ്റ്റാഫുകളെ പരസ്പരം മാറ്റി നിയമിക്കും. ജൂണ്‍ 15 വരെയാണ് ഇന്‍സ്‌പെക്ടര്‍മാര്‍ക്ക് മാറ്റമുണ്ടാവുക. പരിശോധന നടത്തുന്ന ഇന്‍സ്‌പെക്ടര്‍മാര്‍ ഈ ദിവസങ്ങളില്‍ പ്രതിദിന റിപ്പോര്‍ട്ട് തയ്യാറാക്കി കൈമാറണം.
പൊതുനിരീക്ഷണം, ഭക്ഷ്യനിരീക്ഷണം, ആരോഗ്യ ശുചിത്വ നിരീക്ഷണം എന്നീ വകുപ്പുകളിലെ ഇന്‍സ്‌പെക്ടര്‍മാര്‍ ഉള്‍പ്പെടെയാണ് മാറ്റം നടത്തുന്നത്. ഇത്തരമൊരു പരിപാടി ആദ്യമായാണ് രാജ്യത്ത് നടപ്പാക്കുന്നത്.
മുനിസിപ്പാലിറ്റികള്‍ കൂടി ഉള്‍പ്പെട്ട് നടത്തിയ ശില്‍പശാലയിലാണ് ഇത്തരമൊരു കൈമാറ്റ പരിശോധന പരിപാടിയെ കുറിച്ച് ചര്‍ച്ചകള്‍ നടന്നതെന്ന് മുനിസിപ്പാലിറ്റി ആന്റ് അര്‍ബന്‍ പ്ലാനിംഗ് മന്ത്രാലയം കഴിഞ്ഞ ദിവസം പുറത്തിറക്കിയ പത്രക്കുറിപ്പില്‍ അറിയിച്ചു.
അതേസമയം രാജ്യത്തെ എല്ലാ കടല്‍ത്തീരങ്ങളും ശുചീകരിച്ചതായി മന്ത്രാലയത്തിന് കീഴിലെ ബീച്ചസ് ആന്റ് അയലന്റ് വിഭാഗം അറിയിച്ചു. മാര്‍ച്ച് എട്ടിനും 12നും ഇടയില്‍ ദോഹ മുനിസിപ്പാലിറ്റിയില്‍ ആരോഗ്യ വിഭാഗം 243 പരിശോധനകള്‍ നടത്തി 32 നിയമലംഘനങ്ങള്‍ പിടികൂടിയിട്ടുണ്ട്. ആരോഗ്യ ശുചിത്വ നിയമലംഘനത്തിന് മൂന്ന് ബ്യൂട്ടി പാര്‍ലറുകള്‍ക്കെതിരേയും നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.
പൊതുനിരീക്ഷണ വിഭാഗം നടത്തിയ റെയ്ഡില്‍ ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ സ്ട്രീറ്റ് 47ല്‍ നിന്നും അനധികൃത കച്ചവടക്കാര്‍ക്കെതിരെ റെയ്ഡ് നടത്തുകയും 10 പേരെ പിടികൂടുകയും ചെയ്തു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!