നിസാം ഇനി ഗോവിന്ദച്ചാമിയുടെ സെല്ലില്‍

aaaa

കണ്ണൂര്‍ ശോഭാസിറ്റിയിലെ സെക്യൂരിറ്റി ജീവനക്കാരനായ ചന്ദ്രബോസിനെ അതിക്രൂരമായി കൊലപ്പെടുത്തിയ വിവാദവ്യവസായി മുഹമ്മദ്‌ നിസാമിനെ വിയ്യൂര്‍ ജയിലില്‍ നിന്ന്‌ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക്‌ മാറ്റി. ജയിലില്‍ സൗമ്യ വധക്കേസില്‍ വധശിക്ഷ വിധിക്കപ്പെട്ട ഗോവിന്ദച്ചാമിയെ താമസിപ്പിച്ചരുന്ന സെല്ലിലാണ്‌ നിസാമിനെ കിടത്തിയിരിക്കുന്നത്‌. ഗോവിന്ദച്ചാമിയെ ഈ സെല്ലില്‍ നിന്ന്‌ മാറ്റിയിട്ടുണ്ട്‌.

പ്രത്യേക നിരീക്ഷണം ആവിശ്യമുള്ള തടവുകാരെ സൂക്ഷിക്കുന്ന പത്താം ബ്ലോക്കിലെ ആദ്യകെട്ടിടത്തിലെ ഒന്നാം നമ്പര്‍ സെല്ലിലാണ്‌ നിഷാമിനെ അടച്ചിട്ടുളളത്‌. പത്താം നമ്പര്‍ ബ്ലോക്കില്‍ നിസാമിന്‌ പുറമെ കണിച്ചുകളങ്ങര വധക്കേസിലെ പ്രതി ഉണ്ണി, ഗോവിന്ദച്ചാമി എന്നിവരാണ്‌ ഈ ബ്ലോക്കിലെ പ്രധാനികള്‍.
കാപ്പ ചുമത്തിയതോടെ ആറു മാസത്തേക്ക്‌ നിഷാമിന്‌ ജാമ്യം ലഭിക്കില്ല. ഇതോടെയാണ്‌ തൃശ്ശൂര്‍ ഒന്നാംക്ലാസ്സ്‌ മജിസ്‌ട്രേറ്റിന്റെ ഉത്തരവ്‌ പ്രകാരം നിഷാമിനെ കണ്ണൂരിലേക്ക്‌ മാറ്റിയത്‌.

Related Articles