Section

malabari-logo-mobile

നിലമ്പൂര്‍ നഞ്ചകോഡ് പാത നടപ്പിലാകില്ല ?

HIGHLIGHTS : മലപ്പുറം : പരിസ്ഥിതി ലോല പ്രദേശത്ത് ഉള്‍പ്പെട്ടതിനാല്‍ കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് പ്രകാരം നിലമ്പൂര്‍ നഞ്ചകോഡ് റെയില്‍വേ പദ്ധതി സര്‍ക്കാര്‍ ഉപേക്ഷ...

downloadമലപ്പുറം : പരിസ്ഥിതി ലോല പ്രദേശത്ത് ഉള്‍പ്പെട്ടതിനാല്‍ കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് പ്രകാരം നിലമ്പൂര്‍ നഞ്ചകോഡ് റെയില്‍വേ പദ്ധതി സര്‍ക്കാര്‍ ഉപേക്ഷിക്കുന്നതായി റിപ്പോര്‍ട്ട്. കോടികള്‍ ചിലവിട്ട് 238 കിലോമീറ്റര്‍ നിര്‍ദ്ദിഷ്ട പാതക്ക് വേണ്ടി സര്‍വ്വേ നടപടികള്‍ പൂര്‍ത്തിയാക്കിയിരുന്നു. ഇതില്‍ 173 കിലോമീറ്റര്‍ പരിസ്ഥിതി ലോല പ്രദേശത്താണ് ഉള്‍പ്പെട്ടിരിക്കുന്നത്.

നഞ്ചകോട് റെയില്‍പ്പാത കടന്നു പോകുന്നത് കേരളം തമിഴ്‌നാട്, കര്‍ണാടക എന്നീ സംസ്ഥാനങ്ങളിലൂടെയാണ്. അതേ സമയം കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കുന്നതോടെ ഈ പാത പൂര്‍ണ്ണമായും ഉപേക്ഷിക്കേണ്ടി വരും. മലപ്പുറം ജില്ലയിലെ ചുങ്കത്തറ വഴിക്കടവ്, വയനാട് ജില്ലയിലെ വടവിചാല്‍, സുല്‍ത്താന്‍ ബത്തേരി തുടങ്ങിയ പ്രദേശങ്ങളില്‍ കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് പ്രകാരം പരിസ്ഥിതി ലോല പ്രദേശമായി പ്രഖ്യാപിക്കേണ്ടതായി വരും.

sameeksha-malabarinews

കൊച്ചി, ബാംഗ്ലൂര്‍, ഹൈദരബാദ് തുടങ്ങിയ നഗരങ്ങളെ ബന്ധിപ്പിക്കുന്നതായിരുന്നു ഈ പദ്ധതി. 14 കിലോമീറ്റര്‍ പൂര്‍ണ്ണമായും വനപ്രദേശമാണ്. നിലവിലുള്ളതിനേക്കാള്‍ 120 കിലോ മീറ്റര്‍ ലാഭിക്കാന്‍ പാതക്ക് കഴിയുമായിരുന്നു. എന്നാല്‍ ഇതിന് അടുത്തിടെ കേന്ദ്ര ആസൂത്രണ ബോര്‍ഡിന്റെ അനുമതിയും ലഭിച്ചിരുന്നു.

 

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!