മൂന്ന് ഗ്രന്ഥങ്ങളുമായി അഡ്വ.എന്‍ പി അലി ഹസ്സന്‍

പരപ്പനങ്ങാടി: അഡ്വ. എന്‍പി അലി ഹസ്സന്റെ മൂന്ന് ഗ്രന്ഥങ്ങള്‍ ഒരു ദിവസം പ്രകാശനം ചെയ്യുന്നു.   പ്രോഫറ്റ് ഇൻ ഇസ് ലാം   ,  ഖുർആൻ ആൻ എവർ ലാസ്റ്റിങ്ങ് മിറാക്ക്ൾ,   മുത്ത്വലാഖ് എന്നീ ഗ്രന്ഥങ്ങളാണ്   പ്രകാശനം ചെയ്യാനൊരുങ്ങുന്നത്.കെ. ഇ എൻ, കെ. രാജീവൻ , കോനാരി അബ്ദുറഹ്മാൻ എന്നിവര്‍
ഫെബ്രവരി 19 ന് ഒരേ വേദിയിൽ വെച്ച് പ്രകാശനം ചെയ്യും.

സ്റ്റേറ്റ് ബാങ്ക് ഇന്ത്യ തിരുവനന്തപുരം കേന്ദ്ര ശാഖയിലെ ഓഡിറ്റർ മാനേജറായി സർവീസിൽ നിന്ന് വിരമിച്ച അലി ഹസ്സൻ തന്റെ സർവീസ് കാലയളവിൽ ഖുർആനെ മനസിലാക്കാതെയുള്ള സഹപ്രവര്‍ക്കരുടെ സംസാരത്തെ തുടര്‍ന്നാണ് ഖുറനെ മനസിലാക്കിക്കൊടുക്കാനായി എഴുത്തിന്റെ ലോകത്തെത്തിയതെന്ന് അദേഹം പറഞ്ഞു.

നേരത്തെ ശ്രീജിത്ത് അരിയല്ലൂരിന്റെ നൂറു കവിത കൾ  ഒറ്റ ദിവസം കൊണ്ട് ഇംഗ്ലീഷിലേക്ക് മൊഴി മാറ്റിയ  അലി ഹസ്സൻ  ഹദീസ് നിദാന ശാസ്ത്ര ത്തെ ഇതിവൃത്തമാക്കിയ ‘ ” കേപ്റ്റി വെയ്റ്റിങ്ങ് പേൾസ് ഫ്രം മദീന എന്ന ഇംഗ്ലീഷ് കാവ്യ ഗ്രന്ഥവും ,  ഹൺഡ്രണ്ട് ഖുർആൻ സ്റ്റോറി ഫോർ ചിൽഡ്രൻസ് എന്ന ഗ്രന്ഥവും രചിച്ചിട്ടുണ്ട്.

മുഹമദ് റഫിയുടെ ജീവചരിത്രം, നൂര്‍ജഹാനും സുരയ്യയും പിന്നെ സഖികളും എന്നീ രണ്ടു പുസ്തകങ്ങളുടെ രചനയിലാണ് അദേഹമിപ്പോള്‍. തന്റെ എഴുത്തിന് പൂര്‍ണ പിന്തുണയുമായി ഭാര്യ ശമീമ ടീച്ചറും ആറുമക്കളും ഉണ്ടെന്ന് അലി ഹസ്സന്‍ പറഞ്ഞു.

 

Related Articles