നേത്രാവതി എക്‌സ്‌പ്രസില്‍ തീപിടുത്തം

Untitled-1 copyആലപ്പുഴ: തിരുവനന്തപുരത്തുനിന്നു പുറപ്പെട്ട നേതാവ്രതി എക്‌സ്‌പ്രസില്‍ തീപിടുത്തം. ട്രെയിനിലെ യാത്രക്കാരന്‍ ട്രെയിനുള്ളില്‍ തീകൊളുത്തിയതാണെന്നാണ്‌ റിപ്പോര്‍ട്ട്‌. കായംകുളും സ്‌റ്റേഷനില്‍ ഇന്ന്‌ രാവിലെ 11.45 ഓടെയാണ്‌ അപകടം. തമിഴ്‌നാട്‌ സ്വദേശിയായ അനസ്‌ എന്നയാളാണ്‌ ട്രെയിനിന്റെ ടോയ്‌ലറ്റില്‍ കയറി വസ്‌ത്രങ്ങളില്‍ ഇന്ധനമൊഴിച്ച്‌ കത്തിച്ചത്‌. ഇതു കണ്ടയാത്രക്കാര്‍ ഉടന്‍ തന്നെ ടോയ്‌ലറ്റിന്റെ വാതില്‍ ചവിട്ടിത്തുറന്ന്‌ ഇയാളെ രക്ഷപ്പെടുത്തി. ശരീരത്തില്‍ ഗുരുതരമായി പൊള്ളലേറ്റ ഇയാളെ ഉടന്‍തന്നെ ആശുപത്രിയിലേക്ക്‌ മാറ്റി.

അതെസമയം ട്രെയിനില്‍ മോഷണം നടത്തിയ ഒരാള്‍ യാത്രക്കാര്‍ പിടികൂടിയതോടെ ടോയ്‌ലറ്റില്‍ കയറി വാതിലടച്ച്‌ തീ കൊളുത്തുകയായിരുന്നെന്നും റിപ്പോര്‍ട്ടുണ്ട്‌.

ഇയാളെ പോലീസ്‌ ചോദ്യം ചെയ്‌തുവരികയാണ്‌. തീപിടുത്തതില്‍ ബോഗിക്ക്‌ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്‌. യാത്രക്കാരെല്ലാവരും സുരക്ഷിതരാണെന്ന്‌ അധികൃതര്‍ അറിയിച്ചു.