പരിസ്ഥിതി ക്യാമ്പ്‌

nature_of_keralaകോട്ടക്കല്‍: പാരിസ്ഥിക നീതിയും മതേതര സാമൂഹികയും എന്ന വിഷയത്തില്‍ യൂത്ത്‌ ഡയലോഗ്‌ (പരിസ്ഥിതിക്കും നീതിക്കും വേണ്ടി യുവ ജനങ്ങള്‍) രണ്ട്‌ ദിവസത്തെ ക്യാമ്പ്‌ സംഘടിപ്പിക്കുന്നു. മെയ്‌ 2, 3 തിയതികളില്‍ കോട്ടക്കല്‍ പാലാണി എല്‍ പി സ്‌കൂളില്‍ നടത്തപ്പെടുന്ന ക്യാമ്പില്‍ കല്‍പറ്റ നാരായണന്‍, ഡോ ആസാദ്‌, കെ എം അനില്‍, ഖദീജ നര്‍ഗീസ്‌, പി എ പൗരന്‍, കളം രാജന്‍, സുന്ദര്‍ രാജ്‌ തുടങ്ങിയവര്‍ പങ്കെടുക്കും. സംവാദം, ഡോക്യുമെന്ററി പ്രദര്‍ശനം, കള്‍ച്ചറല്‍ പ്രോഗ്രാം തുടങ്ങിയവ ഉള്‍പ്പെടുന്നതാണ്‌ ക്യാമ്പ്‌. പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ താഴെ കാണുന്ന നമ്പറുകളില്‍ ബന്ധപ്പെടുക. 8943221148, 8086116822