പരപ്പനങ്ങാടി: നാഷണല്‍ ഫോറം ഫോര്‍ പീപ്പിള്‍സ് റൈറ്റ്‌സ് (എന്‍എഫ്പിആര്‍)സംസ്ഥാന സമ്മേളനം ‘നന്മ മരിക്കരുത് നമുക്ക് ജീവിക്കണം’ പരപ്പനങ്ങാടിയില്‍. ഡിസംബര്‍ 10, 11 തിയ്യതികളില്‍ പരപ്പനങ്ങാടി രാജീവ് ഗാന്ധി അക്കാദമിക് ഹാളില്‍ രാവിലെ 10 മണി മുതല്‍ പരിപാടി ആരംഭിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ചടങ്ങില്‍ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍, ഋഷിരാജ് സിംഗ്, അബ്ദുറബ്ബ് എംഎല്‍എ, നാഷണല്‍ പ്രസിഡന്റ് അഡ്വ.പ്രകാശ് പി തോമസ്, നാഷണല്‍ ജന.സെക്രട്ടറി ഉജ്ജയിന് സെന്‍ഗുപ്ത, കൈരളി ടി വി ഫെയിം ഫിറോസ് ബാബു തുടങ്ങിയവര്‍ സംബന്ധിക്കും.
പരിപാടിയോടനുബന്ധിച്ച് നടക്കുന്ന എന്‍എഫ്പിആര്‍ യൂത്ത് വിംഗ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടക്കുന്ന ബക്ക് റാലി സംസ്ഥാന പ്രസിഡന്റ് എസ് എസ് മനോജ് ഫ്‌ളാഗ് ഓഫ് ചെയ്യും.
വാര്‍ത്താസമ്മേളനത്തില്‍ മനാഫ് താനൂര്‍, എ പി അബ്ദുള്‍ സമദ്, ഷറഫു മാപ്പുറം, കെ പി ഷാജഹാന്‍, അഷറഫ് തെന്നല, കെ യു സെയ്തലവി തുടങ്ങിയവര്‍ സംബന്ധിച്ചു.




