Section

malabari-logo-mobile

ഒഡീഷയോടു വംഗനാടിന്‌ കനത്ത പരാജയം

HIGHLIGHTS : തൃശൂര്‍:മുപ്പത്തിയഞ്ചാമത്‌ ദേശീയ ഗെയിംസിന്റെ 'ഭാഗമായി തൃശൂര്‍ കോര്‍പറേഷന്‍ സ്റ്റേഡിയത്തില്‍ നടന്ന വനിതാ ഫുട്‌ബോള്‍ മത്സരത്തിന്റെ മൂന്നാം ദിനത്തിലെ ...

download (1)തൃശൂര്‍:മുപ്പത്തിയഞ്ചാമത്‌ ദേശീയ ഗെയിംസിന്റെ ‘ഭാഗമായി തൃശൂര്‍ കോര്‍പറേഷന്‍ സ്റ്റേഡിയത്തില്‍ നടന്ന വനിതാ ഫുട്‌ബോള്‍ മത്സരത്തിന്റെ മൂന്നാം ദിനത്തിലെ ആദ്യമത്സരത്തില്‍ ഒഡീഷയെ നേരിട്ട വെസ്റ്റ്‌ ബംഗാളിനു കനത്ത പരായജം. ഏകപക്ഷീയമായ നാലുഗോളുകള്‍ ക്കാണു വെസ്റ്റ്‌ ബംഗാള്‍ ഒഡീഷയ്‌ക്കു മുന്നില്‍ അടിയറവു പറഞ്ഞത്‌.
മത്സരം ആരംഭിച്ച്‌ ഇരുപതാം മിനിറ്റിലാണ്‌ ആദ്യഗോള്‍ ബംഗാളിന്റെ ഗോള്‍വല തുളച്ചത്‌. ഒഡീഷയുടെ ഒമ്പതാം നമ്പര്‍ താരം പിങ്കി ആര്‍. മാന്‍കറാണ്‌ ആദ്യഗോള്‍ നേടിയത്‌. വളരെ പതിഞ്ഞ രീതിയിലായിരുന്നു ഇരു ടീമുകളും ആദ്യപകുതിയില്‍ കളിക്കളത്തില്‍ പേരാടിയിരുന്നത്‌. ഇരുടീമുകള്‍ക്കും ആദ്യപകുതിയില്‍ വ്യക്തമായ ആധിപത്യം പുലര്‍ത്താന്‍ സാധിച്ചില്ല.
മത്സരത്തിന്റെ രണ്ടാം പകുതി തുടങ്ങി നാലാം മിനിറ്റിലാണു രണ്ടാമത്തെ ഗോള്‍ ബംഗാളിന്റെ ഗോള്‍വല കുലുക്കിയത്‌. ഒഡീഷയുടെ എട്ടാം നമ്പര്‍താരം ജപമണി സോറനാണു രണ്ടാമത്തെ ഗോള്‍ നേടിയത്‌. ആദ്യപകുതിയില്‍നിന്നു വ്യത്യസ്‌തമായി വ്യക്തമായ ആധിപത്യം സ്ഥാപിച്ചു മുന്നേറാന്‍ രണ്ടാം പാദത്തില്‍ ഒഡീഷയ്‌ക്കു സാധിച്ചു. രണ്ടാമത്തെ ഗോളും ബംഗാളിന്റെ വലയിലായതിനെത്തുടര്‍ന്നു ടീമിന്റെ ക്യാപ്‌റ്റനും ഗോളിയുമായ ഉഷാ ദാസിനെ ഹെഡ്‌കോച്ച്‌ കൗശിക്‌ പോള്‍ തിരികെ വിളിച്ചു. 31-ാം നമ്പര്‍ താരം രുംപ മാലിക്കാണു തുടര്‍ന്നു ഒഡീഷയുടെ ആക്രമണത്തെ തടുക്കാനെത്തിയത്‌. മുന്‍ നിരയിലും മധ്യനിരയിലും പിന്‍നിരയിലും വ്യക്തമായ ചലനങ്ങളോടെ മുന്നേറിയ ഒഡീഷന്‍ താരങ്ങളെ തടയാന്‍ പലപ്പോഴും ബംഗാളിന്റെ താരങ്ങള്‍ക്കായില്ല. രണ്ടാം പകുതിയുടെ അവസാന മിനിറ്റുകളിലാണ്‌ മൂന്നും നാലും ഗോളുകള്‍ ഒഡീഷന്‍ താരങ്ങള്‍ ബംഗാളിന്റെ വലയിലേക്കു തൊടുത്തുവിട്ടത്‌. പത്താം നമ്പര്‍ താരം പ്യാരി കക്കയാണു മൂന്നും നാലും തവണ ബംഗാളിന്റെ ഗോള്‍വലയിലേക്ക്‌ തീഗോളം പായിച്ചത്‌.
നേരത്തെ പല തവണ ഒഡീഷന്‍ താരങ്ങളുടെ’ഭാഗത്തുനിന്നുണ്ടായ ആക്രമണം ബംഗാളിന്റെ ഗോളി രുംപ മാലിക്കിന്റെ വ്യക്തമായ ഇടപെടലിനെത്തുടര്‍ന്നാണ്‌ ഒഴിവായത്‌. രണ്ടാം പകുതിയില്‍ വെറും മൂന്നുതവണമാത്രമാണ്‌ ഒഡീഷയുടെ ഗോള്‍മുഖത്തേക്ക്‌ ബംഗാളിനു മുന്നേറാനായത്‌.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!