മുത്തൂറ്റ്‌ സ്ഥാപനങ്ങളിലെ റെയ്‌ഡ്‌;രാഷ്ട്രീയ നേതാക്കളുടെ വിവരങ്ങള്‍ തേടി വിജിലന്‍സ്‌

imagesതിരുവനന്തപുരം: മുത്തൂറ്റ്‌ സ്ഥാപനങ്ങളില്‍ നടത്തിയ റെയ്‌ഡിന്റെ വിശദാംശങ്ങള്‍ തേടി വിജിലന്‍സ്‌ ഡയറക്ടര്‍ ആദായ നികുതി വകുപ്പിന്‌ കത്തയച്ചു. റെയ്‌ഡില്‍ നേതാക്കളുടെ അനധികൃത നിക്ഷേപം സംബന്ധിച്ച വിവരങ്ങള്‍ ലഭിച്ചിട്ടുണ്ടോ എന്ന്‌ അറിയാനാണ്‌ വിജിലന്‍സ്‌ ഡയറക്ടര്‍ക്ക്‌ കത്ത്‌ നല്‍കിയത്‌.

രണ്ട്‌ ദിവസം മുമ്പ്‌ നല്‍കിയ കത്തിന്‌ ആദായ നികുതി വകുപ്പ്‌ മറുപടി നല്‍കിയിട്ടില്ല. വിജിലന്‍സ്‌ നടത്തുന്ന വിവിധ അന്വേഷണങ്ങള്‍ക്ക്‌ ഈ വിവരങ്ങള്‍ പ്രയോജനപ്പെടുമെന്നാണ്‌ സൂചന.

വിവരങ്ങള്‍ അറിയിക്കേണ്ടവരുടെ പേര്‌ വിവരങ്ങള്‍ കൃത്യമായി നല്‍കിയാല്‍ വിശദാംശങ്ങള്‍ അറിയിക്കാമെന്നാണ്‌ ആദായനികുതി വകുപ്പ്‌ അറിയിച്ചിരിക്കുന്നത്‌. രാഷ്ട്രീയനേതാക്കളുടെയും അവരുടെ ബിനാമികളുടെയും നിക്ഷേപങ്ങള്‍ മുത്തൂറ്റിലുണ്ടോ എന്നാണ്‌ വിജിലന്‍സ്‌ പരിശോധന നടത്തുന്നത്‌.