Section

malabari-logo-mobile

തേഞ്ഞിപ്പലം പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഫിറോസ്‌ കള്ളിയിലിനെ സസ്‌പെന്റ്‌ ചെയ്‌തു

HIGHLIGHTS : മലപ്പുറം: കാലിക്കറ്റ്‌ സര്‍വ്വകലാശാല അസിസ്റ്റന്റ്‌ ഗ്രേഡ്‌ നിയമനത്തിന്‌ ലക്ഷങ്ങള്‍ കൈക്കുല ആവിശ്യപ്പെട്ട തേഞ്ഞിപ്പലം ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ ഫ...

Untitled-1 copyമലപ്പുറം: കാലിക്കറ്റ്‌ സര്‍വ്വകലാശാല അസിസ്റ്റന്റ്‌ ഗ്രേഡ്‌ നിയമനത്തിന്‌ ലക്ഷങ്ങള്‍ കൈക്കുല ആവിശ്യപ്പെട്ട തേഞ്ഞിപ്പലം ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ ഫിറോസ്‌ കള്ളിയലിനെ മുസ്ലീംലീഗ്‌ സംസ്ഥാന നേതൃത്വം പാര്‍ട്ടിയില്‍ നിന്ന്‌ സസ്‌പെന്റ്‌ ചെയ്‌തു. കാലിക്കറ്റ്‌ വിസി ഡോ അബ്ദുസലാമിന്റെ അടുത്തയാളായ ഫിറോസ്‌ ‘വീ വിത്ത്‌ വിസി’ എന്ന സംഘടനയുടെ പ്രസിഡന്റുകൂടിയാണ്‌. ഈ സംഘടനയുടെ നേതൃത്വത്തിലാണ്‌ പലപ്പോഴും വിസിക്കെതിരെ നടക്കുന്ന സമരങ്ങളെ കായികമായി നേരിടാന്‍ മുസ്ലീംലീഗിന്റെ ജില്ല നേതൃത്വത്തിന്‌ താല്‍പര്യമില്ലാഞ്ഞിട്ടുപോലും ഫിറോസിന്റെയും പള്ളിക്കല്‍ പഞ്ചായത്ത്‌ പ്രസിഡന്റെയും നേതൃത്വത്തിലാണ്‌ വിസിക്ക്‌ എപ്പോഴും സംരക്ഷണം നല്‍കാറ്‌.

ഇപ്പോള്‍ ഡിവൈഎഫ്‌ഐ എസ്‌എഫ്‌ഐ ഉപരോധസമരത്തെ തുടര്‍ന്ന്‌ ഇന്റര്‍വ്യു നിര്‍ത്തിവെച്ച അസിസ്‌റ്റന്റ്‌ ഗ്രേഡ്‌ നിയമനത്തിന്‌ കോടികള്‍ കോഴയായി വാങ്ങിക്കഴിഞ്ഞുവന്നാണ്‌ സൂചന. ഒരു പോസ്‌റ്റിന്‌ 15 ലക്ഷം രൂപയാണ്‌ ആവിശ്യപ്പെടുന്നത്‌. അസിസ്റ്റന്‍്‌റ്‌ ഈ ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ളവരെ ചില ഏജന്റുകള്‍ മുഖാന്തിരം കോഴകൊടുത്താല്‍ ജോലി ഉറപ്പാണെന്ന്‌ വാഗ്‌ദാനം ചെയ്യുകയയാണ്‌ ഇവരുടെ രീതി. ലിസ്റ്റിലുള്‍പ്പെട്ടിട്ടുള്ളവരുടെ മാര്‍ക്ക്‌ സര്‍വ്വകാലശാല പ്രസിദ്ധീകരിക്കാത്തതും ഈ തട്ടിപ്പിന്‌ വളമാകുന്നു. ഫിറോസിന്റെ വിസിയുമായുള്ള അടുത്ത ബന്ധം വളരെ പരസ്യമായതിനാല്‍ കോഴനല്‍കുന്നതിനും ഏറെ വിശ്വസാത ലഭിക്കുകയുംചെയ്‌തു.
ഫിറോസിനെ കൂടാതെ വിസിയുമായി ബന്ധമുള്ള മറ്റു പല ഉന്നതര്‍ക്കും ഈ ഇടപാടില്‍ പങ്കാളികളാണെന്നാണ്‌ സൂചന

sameeksha-malabarinews

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!