ലീഗ് ഹൗസിന് മുന്നില്‍ ലീഗ് മന്ത്രിമാരെ തടഞ്ഞ് പ്രതിഷേധം

Untitled-1 copyകോഴിക്കോട് :ദേശീയപാതവികസനത്തിന് ഭൂമി ഏറ്റെടുക്കുന്വോള്‍ സ്ഥലം നഷ്ടപ്പെടുന്നവര്‍ കോഴിക്കോട് ലീഗ്ഹൗസിന് മുന്നില്‍ പ്രതിഷേധവുമായി രംഗത്തെത്തി. മുസ്ലീം ലീഗ് പ്രവര്‍ത്തകസമിതി യോഗം നടന്നുകൊണ്ടിരിക്കെയാണ് നുറുകണക്കിന് സ്ത്രീകളടക്കമുള്ള പ്രതിഷേധക്കാര്‍ ഇവിടെക്കെത്തിയത്.
സമരക്കാര്‍ മന്ത്രി കുഞ്ഞാലികുട്ടിയുമായി സംസാരിച്ചുകൊണ്ടിരിക്കെ സ്ഥലത്തെത്തിയ ് മന്ത്രിമാരായ ഇബ്രാഹിം കുഞ്ഞിനെയും മുനീറിനെയും പ്രതിഷേധക്കാര്‍ തടഞ്ഞു. ഇതിനെ പ്രതിരോധിക്കാന്‍ യൂത്ത് ലീഗുകാര്‍ രംഗത്തെത്തിയതോടെ രംഗം സംഘര്‍ഷഭരിതമായി. പിന്നീട് കൂടുതല്‍ പോലീസ് രംഗത്തെത്തി പ്രതിഷേധക്കാരെ ലീഗ് ഹൗസിന് മുന്നില്‍ നിന്ന് നീക്കം ചെയ്യുകയായിരുന്നു.

മലപ്പുറം കോഴിക്കോട് കണ്ണുര്‍ ജില്ലയിലെ ദേശീയപാത വികസനത്തില്‍ കുടിയൊഴിപ്പിക്കപ്പെടുന്നവരാണ് സമരവുമായി രംഗത്തെത്തിയത്. ദേശീയപാതി മുപ്പത് മീറ്ററാക്കി ഉടന്‍ നിര്‍മാണം തുടങ്ങുക. കുടിയൊഴിപ്പിക്കുന്നവര്‍ക്ക് വിപണവില നല്‍കുക പുനരധിവാസം മുന്‍കൂറായി നടപ്പാക്കുക തുടങ്ങിയ ആവിശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു സമരം.

ഇക്കാര്യം പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുമായി ചര്‍ച്ച ചെയ്തിരുന്നതായം ഇക്കാര്യം ലീഗ് നിര്‍വാഹകസമിതിയോഗത്തില്‍ ചര്‍ച്ച ചെയ്യാമെന്ന് അദ്ദേഹം ഉറപ്പ് നല്‍കിയിരുന്നതായി സമരസമിതി നേതാക്കള്‍ അറിയിച്ചു.
അതേ സമയം ദൃശ്യമാധ്യമങ്ങളെ കാണിക്കാനാണ് നാട്ടുകാരുടെ ഈ പ്രതിഷേധമെന്ന് മന്ത്രി കുഞ്ഞാലിക്ക്ുട്ടി പറഞ്ഞു. രൂക്ഷമായ ഭാഷയിലാണ് അദ്ദേഹം സമരക്കാരോട് പ്രിതകരിച്ചത്. ഇത് ലീഗാ ഹൗസാണെന്നുംസമരങ്ങള്‍ കുറെ കണ്ടതാണെന്നും അദ്ദേഹം സമരക്കാരെ ഓര്‍മിപ്പിച്ചു.പ്രതിഷേധക്കാര്‍ തന്റെ മുന്നില്‍ പരാതി പറഞ്ഞതാണെന്നും പ്രശ്‌നം ഉടന്‍ പരിഹരിക്കാമെന്ന് താന്‍ അവരെ അറിയിച്ചതാണെന്നും പിന്നീട് ലീഗ് ഹൗസിന് മുന്നില്‍ വന്ന് മുദ്രാവാക്യം വിളിച്ചത് ശരിയായില്ലെന്നും അദ്ദേഹം പറഞ്ഞു.