പൊമ്പിളൈ ഒരുമൈ നേതാക്കള്‍ നിരാഹാരം ആരംഭിച്ചു

മൂന്നാര്‍: വൈദ്യുതി മന്ത്രി എംഎം മണി മാപ്പുപറയണമെന്നും രാജിവെക്കണമെന്നും ആവശ്യപ്പെട്ട് പൊമ്പിളൈ ഒരുമൈ നേതാക്കള്‍ നിരാഹാരസമരം ആരംഭിച്ചു. ഗോമതി അഗസ്റ്റിനും കൗസല്യയും ആണ് രാവിലെ മുതൽ നിരാഹാര സമരം ആരംഭിച്ചത്. മൂന്നാർ ടൗണിൽ ഗാന്ധി പ്രതിമക്ക് സമീപമാണ് നിരാഹാരസമരം നടത്തുന്നത്.

ഞായറാഴ്ച വൈകീട്ട് അഞ്ചോടെ ആരംഭിച്ച സമരത്തിനു രാഷ്ട്രീയ പാർട്ടികളുടെയടക്കം വലിയ തോതിലുള്ള പിന്തുണയാണ് ലഭിക്കുന്നത്.മണി മൂന്നാറിലെത്തി തൊഴിലാളികളുടെ കാലുപിടിച്ച് മാപ്പുപറയുംവരെ സമരം തുടരുമെന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ് പൊമ്പിളൈ ഒരുമൈ പ്രവർത്തകർ.