മുണ്ടക്കയത്ത് തൊഴിലാളികള്‍ക്ക് നേരെ തോക്ക് ചൂണ്ടി പി സി ജോര്‍ജ്ജ്

മുണ്ടക്കയം: മുണ്ടക്കയം മണിമലയാറിന് തീരത്ത് ഭൂമി കയ്യേറിയത് സംബന്ധിച്ച് ചര്‍ച്ചയ്‌ക്കെത്തിയ തൊഴിലാളികള്‍ക്ക് നേരെ തോക്ക് ചൂണ്ടി പൂഞ്ഞാര്‍ എംഎല്‍എ പി സി ജോര്‍ജ്ജ്. ഹാരിസണ്‍ പ്ലാന്റേഷന്‍ ഭൂമി കുറച്ചാളുകള്‍ കയ്യേറിയെന്ന ആരോപണം നിലനിന്നിരുന്നു.

കയ്യേറ്റം ഒഴിപ്പിക്കാന്‍ എസ്റ്റേറ്റ് തൊഴിലാളികള്‍ ശ്രമിച്ചതോടെ സ്ഥലത്ത് സംഘര്‍ഷാവസ്ഥ ഉണ്ടായി. ഇത് അറിഞ്ഞ് സ്ഥലതെത്തിയ പി സി ജോര്‍ജ് എംഎല്‍എയും തൊഴിലാളികളുമായി വാക്കേറ്റം ഉണ്ടായി. തുടര്‍ന്ന് മുദ്രാവാക്യങ്ങളുമായി പ്രതിഷേധിച്ച തൊഴിലാളികള്‍ക്ക് നേരെ പി സി ജോര്‍ജ് തോക്ക് ചൂണ്ടുകയായിരുന്നു.

സ്ഥലത്ത് ഉണ്ടായിരുന്നത് തൊഴിലാളികള്‍ അല്ലെന്നും ഗുണ്ടകളാണെന്നും മദ്യപിച്ച് തന്നെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചത് ചെറുക്കാനാണ് തോക്ക് ചൂണ്ടിയതെന്നും  പി സി ജോര്‍ജ് പറഞ്ഞു. തോക്കിന് ലൈസന്‍സുള്ളതാണെന്നും ഇത്തരം അവസരത്തില്‍ ഉപയോഗിക്കാനാണ് അത് കൊണ്ടുനടക്കുന്നതെന്നും പിസി ജോര്‍ജ് പറഞ്ഞു.

Related Articles