എറണാകുളത്ത്‌ ഗ്യാസ്‌ സിലിണ്ടര്‍ പൊട്ടിത്തെറിച്ച്‌ അമ്മയും മകളും മരിച്ചു

15-fireകൊച്ചി: ഇടപ്പള്ളിയില്‍ പാചക വാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ച്‌ അമ്മയും മകളും മരിച്ചു. കൊച്ചി ഇടപ്പള്ളി പ്രാശാന്ത്‌ ഫ്‌ളാറ്റിലെ താമസക്കാരായ ഐസിഐസി ബാങ്കിലെ ഉദ്യോഗസ്ഥനായ സിബിയുടെ ഭാര്യ വേണി(36), മകള്‍ കിരണ്‍(6) എന്നിവരാണ്‌ ദാരുണമായി മരണപ്പെട്ടത്‌. അപകടസമയത്ത്‌ സിബി സ്ഥലത്തില്ലായിരുന്നു.

അപകടത്തില്‍ വീട്ടിലെ സാധനങ്ങള്‍ പൂര്‍ണമായും കത്തിനശിച്ചു. പൊട്ടിത്തെറിയുടെ കാരണം വ്യക്തമല്ല. പുലര്‍ച്ചെ മൂന്ന്‌ മണിയോടെയാണ്‌ അപകടം നടന്നത്‌. പൊട്ടിത്തെറിയുടെ ശബ്ദം കേട്ട്‌ സമീപത്തെ ഫ്‌ളാറ്റിലുള്ളവര്‍ എത്തിയപ്പോഴാണ്‌ അപകട വിവരം അറിയുന്നത്‌. ഇവര്‍ ഉടന്‍തന്നെ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. പോലീസ്‌ അസ്വഭാവിക മരണത്തിന്‌ കേസെടുത്തു.

സിബി പത്തനംതിട്ട സ്വദേശിയാണ്‌. വേണി പാലക്കാട്‌ സ്വദേശിനിയും. സംഭവത്തില്‍ പോലീസ്‌ അന്വേഷണം ആരംഭിച്ചു.