സദാചാരഗുണ്ടകള്‍ പരസ്യവിചാരണ ചെയ്‌ത പ്ലസ്‌ടു വിദ്യാര്‍ത്ഥിനി തീകൊളുത്തി മരിച്ചു

aaaകൊടുങ്ങല്ലൂര്‍ സദാചാരപോലീസ്‌ ചമഞ്ഞെത്തിയവര്‍ റോഡില്‍ വെച്ച്‌ പരസ്യമായി കുറ്റവിചാരണ ചെയ്‌തതിനെ തുടര്‍ന്ന്‌ പ്ലസ്‌ടു വിദ്യാര്‍ത്ഥിനി വീട്ടിനുള്ളില്‍ തീകൊളുത്തി ആത്മഹത്യ ചെയ്‌തു. പുല്ലൂറ്റ്‌ സര്‍ക്കാര്‍ ഹയര്‍സെക്കണ്ടറി സ്‌കൂളിലെ വിദ്യാര്‍ത്ഥിനയും പുല്ലൂറ്റ്‌ കോഴിക്കുളങ്ങര ഗോപിയുടെ മകളുമായ അശ്വതി(16) ആണ്‌ മരിച്ചത്‌.
അശ്വതിക്കൊപ്പം പഠിക്കുന്ന ഒരു ആണ്‍കുട്ടിയുമായി വീട്ടിനകത്തിരുന്ന സംസാരിക്കുന്നത്‌ കണ്ട നാട്ടുകാരനായ ഒരാള്‍ പെണ്‍കുട്ടിയുടെ ഇളയച്ഛനെയും നാട്ടുകാരെയും വിളിച്ചുകൊണ്ടുവരികയും എല്ലാവരും ചേര്‍ന്ന്‌ അശ്വതിയെ ചോദ്യം ചെയ്യുകയുമായിരുന്നു. ഭയപ്പെട്ട പെണ്‍ുകുട്ടി ഇവിടെ ആരും വന്നില്ലെന്ന്‌ പറഞ്ഞു. ഇതേ തുടര്‍ന്ന്‌ പെണ്‍കുട്ടിയെ ബന്ധുക്കള്‍ തറവാട്ട്‌ വീട്ടിലേക്ക്‌ കൊണ്ടുപോയി. എന്നാല്‍ നേരത്തെ വിവരം അറിയിച്ചയാള്‍ വീണ്ടും വീടിനുള്ളില്‍ കയറി പരിശോധിച്ചപ്പോള്‍ അശ്വതിയുടെ ഒപ്പം പഠിക്കുന്ന കുട്ടുകാരന്‍ വീട്ടിനുള്ളിലുണ്ടെന്ന്‌ മനസ്സിലാക്കുകയും ചെയ്‌ത ഇയാള്‍ ആണ്‍കുട്ടിയെ പിടിച്ചുകൊണ്ടുവന്നു. പിന്നീട്‌ വീണ്ടും അശ്വതിയേയും ബന്ധുക്കളെയും വിളിച്ചുകൂട്ടി പൊതുനിരത്തില്‍ വച്ച്‌ ചിലര്‍ പരസ്യമായി വിചാരണചെയ്യുകയായിരുന്നു.

ഇതിനിടയില്‍ അപമാനതിയായ പെണ്‍കുട്ടി ആളുകളുടെ കണ്ണുവെട്ടിച്ച്‌ വീട്ടിനുള്ളില്‍ കയറി വാതിലടച്ച്‌ സ്വയം തീകൊളുത്തുകയായിരുന്നു. നാട്ടുകാര്‍ ഓടിയെത്തി രക്ഷപ്രവര്‍ത്തനം നടത്താന്‍ശ്രമിച്ചങ്ങിലും വീടിനകത്ത്‌ കയറാന്‍ കഴിഞ്ഞില്ല. മൃതദേഹം പോലീസ്‌ ഇന്‍ക്വസ്‌റ്റ്‌ നടത്തി പോസ്‌റ്റ്‌മോര്‍ട്ടത്തിനായിതൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലേക്ക്‌ മാറ്റി.

സംഭവുമായി ബന്ധപ്പെട്ട്‌ ഒരാളെ പോലീസ്‌ കസ്‌റ്റഡിയിലെടുത്തു.