സദാചാര പോലീസിംഗിനെതിരെ മോഹന്‍ലാലിന്റെ ബ്ലോക്‌

‘സദാചാരമെന്ന്‌ പറഞ്ഞ്‌ മലയാളികള്‍ അക്രമം കാണിക്കുന്നു’

Untitled-1 copyസദാചാരപോലീസിംഗിനെതിരെ എതിര്‍ത്തും ചുംബന സമരത്തെ അനുകൂലിച്ചു മോന്‍ലാലിന്റെ ബ്ലോഗ്‌. സ്‌ത്രീയും പുരുഷനും തമ്മിലുള്ള ബന്ധത്തില്‍ സെക്‌സ്‌ മാത്രമെ സംഭവിക്കുന്നൊള്ളു എന്ന്‌ കരുതുന്ന ലോകത്തെ ഏക സമൂഹം മലയാളികള്‍ മാത്രമായിരിക്കുമെന്നാണ്‌ ലാലിന്റെ വിമര്‍ശനം. പരസ്‌പരം ചുംബിക്കാന്‍ നമുക്ക്‌ അവകാശമുണ്ട്‌. അതുപോലെ ചുംബിക്കാതിരിക്കാനും. എന്റെ കണ്‍മുമ്പിലിരുന്ന്‌ ചുംബിക്കരുത്‌ എന്ന്‌ പറയാന്‍ എനിക്കൊരവകാശവുമില്ലെന്ന്‌ ലാല്‍ തന്റെ സദാചാരത്തിന്റെ പുകയും പൂക്കളും എന്ന ബ്ലോഗിലൂടെയാണ്‌ പറഞ്ഞിരിക്കുന്നത്‌.

സദാചാരത്തിന്റെ പേരില്‍ നടക്കുന്ന ഗുണ്ടായിസത്തെ ശക്തമായി ഭാഷയില്‍ വിമര്‍ശിക്കുന്ന മോഹന്‍ലാല്‍ കൊച്ചി മറൈന്‍ ഡ്രൈവില്‍ ആരംഭിച്ച്‌ ഇന്ത്യയിലാകെ പടര്‍ന്ന ചുംബന സമരത്തിന്‌ എല്ലാ പിന്‍തുണയും നല്‍കുന്നുണ്ട്‌. സദാചാരത്തിന്റെ പേരില്‍ റസ്റ്റോറന്റുകള്‍ തല്ലിപ്പൊളിക്കുന്നതും കാമുകീ കാമുകന്‍മാര്‍ക്കെതിരെ ക്വട്ടേഷന്‍ സംഘത്തെ അയക്കുന്നതുമെല്ലാം ഉത്തരേന്ത്യയിലെ പല ഗ്രാമങ്ങളിലെയും ഖാപ്‌ പഞ്ചായത്തിനൊപ്പം കേരളവും എത്തിയിരിക്കുകയാണ്‌. സമ്പൂര്‍ണ സാക്ഷരത നേടിയെന്ന്‌ ഞെളിയുന്ന നമ്മള്‍ മോശമായ തരത്തില്‍ സദാചാര പോലീസാകുന്നത്‌ ലജ്ജാകരമാണെന്നും മോഹന്‍ലാല്‍ പറയുന്നു.

സൗഹൃദം, നിഷ്‌കളങ്കമായ സ്‌നേഹം, ബഹുമാനം,മാതൃ-പുത്ര ഭാവം, ശരീര ബന്ധമില്ലാത്ത പ്രണയം എന്നിവയൊക്കെ സ്‌ത്രീക്കും പുരുഷനും ഇടയില്‍ ഉണ്ടെന്ന്‌ ലാല്‍ ഓര്‍മിപ്പിക്കുന്നു. ഇഷ്ടമില്ലാത്ത കാഴ്‌ചകളില്‍ നിന്ന്‌ ഞാനാണ്‌ മാറിപ്പോകേണ്ടതെന്ന്‌ പറഞ്ഞാണ്‌ ലാല്‍ തന്റെ ബ്ലോക്‌ അവസാനിപ്പിച്ചിരിക്കുന്നത്‌.