സൗദിയില്‍ കെട്ടിടത്തില്‍ നിന്ന്‌ വീണ്‌ മലപ്പുറം മൂന്നിയുര്‍ സ്വദേശി മരിച്ചു

_20160722_072847റിയാദ്‌:  സൗദി അറേബ്യയിലെ ജിസാനില്‍ മലയാളി കെട്ടിടത്തിന്‌ മുകളില്‍ നിന്ന്‌ വീണ്‌ മരിച്ചു. മലപ്പുറം മുന്നിയൂര്‍ സ്വദേശി മുഹമ്മദ്‌ ശരീഫ്‌(40) ആണ്‌ മരിച്ചത്‌. ഇദ്ദേഹം താമസിച്ചിരുന്ന കെട്ടിടത്തില്‍ നിന്ന്‌ വീണ്‌ മരിച്ച നിലയില്‍ വ്യാഴാഴ്‌ച രാവിലെ കണ്ടെത്തയിത്‌.


അബു അരിശില്‍ കടയില്‍ ജോലിക്കാരനായിരുന്ന ശരീഫ് വ്യാഴാഴ്ച നാട്ടിലേക്ക് പോകാനിരുന്നതാണ്. ഇയാളുടെ സഹോദരി ഭര്‍ത്താവ് പരപ്പനങ്ങാടി സ്വദേശി ഹംസയോടൊപ്പമാണ് ഇയാള്‍ താമസിച്ചിരുന്നത്


പിതാവ് പരേതനായ മമ്മത്, മാതാവ് ബിരിയക്കുട്ടി, ഭാര്യ. ഫൗസിയ, മക്കള്‍. അഹമ്മദത് സുഹൈല്‍, മുഹമ്മദ് സഹല്‍, ഷിഫ ബിന്‍ത്, ശസ ഫാത്തിമ

സൗദി പോലീസ്‌ കേസെടുത്ത്‌ അന്വേഷണം ആരംഭിച്ചിട്ടുണ്ട്‌.