മൂന്നിയൂരില്‍ അപകടമേഖലയില്‍ സംരക്ഷണ ഭിത്തികെട്ടാന്‍ നാട്ടുകാര്‍ മലുഷ്യച്ചങ്ങല തീര്‍ത്തു

DYFIമൂന്നിയൂര്‍ : അധികൃതരുടെ കണ്ണു തുറപ്പിക്കാന്‍ നാട്ടുകാര്‍ മലുഷ്യച്ചങ്ങല തീര്‍ത്തു. പാറക്കടവ്‌- പരപ്പനങ്ങാടി റോഡില്‍ കുന്നത്ത്‌പറമ്പ്‌ അനന്താവൂര്‍ അപകടമേഖലയില്‍ സംരക്ഷണഭിത്തി നിര്‍മ്മിക്കണമെന്നാവശ്യപ്പെട്ടാണ്‌ ഡിവൈഎഫ്‌ഐ നേതൃത്വത്തില്‍ മനുഷ്യച്ചങ്ങല തീര്‍ത്തത്‌.
സ്ഥിരം അപകട മേഖലയായ ഇവിടെ സംരക്ഷണ ഭിത്തി നിര്‍മ്മിക്കണമെന്ന ആവശ്യത്തിന്‌ വര്‍ഷങ്ങളുടെ പഴക്കമുണ്ട്‌. വയലോരം കെട്ടിയുയര്‍ത്തി നിര്‍മ്മിച്ച റോഡിന്‌ അഞ്ചടിയോളം താഴ്‌ചയുണ്ട്‌. അപകടവളവില്‍ നിരവധി വാഹനങ്ങള്‍ നിയന്ത്രണം വിട്ട്‌ വയലില്‍ പതിച്ചിട്ടുണ്ട്‌. സുരക്ഷാഭിത്തി നിര്‍മ്മിക്കാന്‍ 15 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ടെങ്കിലും ഇപ്പോഴും കടലാസിലാണ്‌. ഇതിനെതിരെയാണ്‌ സ്‌ത്രീകളും കുട്ടികളുമടക്കമുള്ളവര്‍ പ്രതിഷേധച്ചങ്ങല തീര്‍ത്തത്‌.
സിപിഐഎം തിരൂരങ്ങാടി ഏതിയാ കമ്മിറ്റിയംഗം അഡ്വ. സി പി മുസ്‌തഫ ഉദ്‌ഘാടനം ചെയ്‌തു. കെ ബിനീഷ്‌ അധ്യക്ഷനായി. പി വി വാഹിദ്‌, എ വി ജംഷീര്‍, പി കെ ഷാജഹാന്‍ സൈതലവി, ദേവന്‍, പി ചന്ദ്രന്‍എന്നിവര്‍ സംസാരിച്ചു.