എംഎല്‍എ ശബരിനാഥ് വിവാഹിതനാകുന്നു;വധു ദിവ്യ അയ്യര്‍ ഐഎഎസ്

തിരുവനന്തപുരം: എംഎല്‍എ ശബരിനാഥ് വിവാഹിതനാകുന്നു. വധു സബ്കലക്ടര്‍ ഡോ.ദിവ്യ എസ് അയ്യര്‍. ഇരുവരുടെയും സൗഹൃദവും പ്രണയവും വീട്ടുകാരുടെ ആശീര്‍വാദത്തോടെ ഒടുവില്‍ വിവാഹത്തിലേക്ക്. ശബരിനാഥ് തന്നെയാണ് വിവാഹക്കാര്യം ഫേസ് ബുക്കില്‍ കുറിച്ചത്.

ഐഎസ്ആര്‍ഒ ഉദ്യോഗസ്ഥനായിരുന്ന ശേഷ അയ്യരുടെയും എസ്ബിടി ഓഫിസര്‍ ഭഗവതി അമ്മാളിന്റെയും മകളാണ് ദിവ്യ. ജൂണിലായിരിക്കും വിവാഹം.

ഫേസ്ബക്ക് പോസ്റ്റ്‌;”വിവാഹത്തെക്കുറിച്ചുള്ള നിങ്ങളുടെ സ്നേഹം നിറഞ്ഞ ചോദ്യങ്ങള്‍ കേള്‍ക്കാന്‍ തുടങ്ങിയിട്ട് നാളേറെയായി. ഇന്നത് സന്തോഷത്തോടെ അറിയിക്കുകയാണ്. സബ് കലക്ടര്‍ ഡോ. ദിവ്യ എസ്. അയ്യരെ ഞാന്‍ പരിചയപ്പെടുന്നത് തിരുവനന്തപുരത്തു വച്ചാണ്. തമ്മിലടുത്തപ്പോള്‍ ആശയങ്ങളിലും ഇഷ്ടങ്ങളിലും ജീവിത വീക്ഷണത്തിലും സമാനതകളുണ്ടെന്ന് ബോധ്യമായി.ഇരു കുടുംബങ്ങളുടെയും സ്നേഹാശിസുകളോടെ ദിവ്യ എനിക്ക് കൂട്ടായി എത്തുകയാണ്. എല്ലാവരുടെയും അനുഗ്രഹങ്ങള്‍ പ്രതീക്ഷിക്കുന്നു… ബാക്കിയൊക്കെ പിന്നാലെ അറിയിക്കാം. ഒന്നു മിന്നിച്ചേക്കണെ..”